ADVERTISEMENT

മൊറട്ടോറിയം കാലത്ത് ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും പിടിച്ച പലിശയുടെ മേലുള്ള പലിശ ഒഴിവാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ബാങ്കുകളോട് ആര്‍ ബി ഐ നിര്‍ദേശിച്ചു. കോവിഡ് പാക്കേജിന്റെ ഭാഗമായി രണ്ട് ഘട്ടമായി ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 1 മുതല്‍ ആഗസ്റ്റ് 31 വരെയുള്ള കാലയളവിലാണ് വായ്പകള്‍ക്ക് തിരിച്ചടവ് ഒഴിവാക്കി നല്‍കിയത്. എന്നാല്‍  ബാങ്കുകള്‍ ഇക്കാലത്ത് കൂട്ടു പലിശ ഈടാക്കിയരുന്നു. ഇത് ഒഴിവാക്കി നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്തു.  ഇതിനെ തുടര്‍ന്ന് കൂട്ടുപലിശ ഒഴിവാക്കിയെങ്കിലും പല സ്ഥാപനങ്ങളും ഇത് നടപ്പിലാക്കിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആര്‍ ബി ഐ യുടെ നിര്‍ദേശം. മൊറട്ടോറിയം ഭാഗീകമായോ പൂര്‍ണമായോ സ്വീകരിച്ചവര്‍ക്കും ഉപേക്ഷിച്ചവര്‍ക്കും ആനുകൂല്യം നല്‍കിയിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

English Summary: Reserve Bank Directed Banks to Avoid Moratorium Compound Interest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com