ADVERTISEMENT

മുരുഗപ്പ ഗ്രൂപ്പിനു കീഴിലുള്ള ധനകാര്യ സ്ഥാപനമായ ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി ലിമിറ്റഡ് (ചോള) ഇന്ത്യയിലുടനീളം റീട്ടെയ്ല്‍ പേമെന്റ്‌സ് സാധ്യമാക്കുന്ന കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായി. വിവിധ കമ്പനികള്‍ ചേര്‍ന്ന് രൂപം നല്‍കിയ വിശ്വകര്‍മ പേമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കണ്‍സോര്‍ഷ്യം റീട്ടെയ്ല്‍ പേമെന്റ്‌സ് സംവിധാനം ആരംഭിക്കുന്നതിനായി റിസര്‍വ് ബാങ്കിന്റെ അനുമതി തേടിയിട്ടുണ്ട്. ഇന്ത്യയില്‍ എല്ലായിടത്തും തടസ്സങ്ങളില്ലാത്ത ഡിജിറ്റല്‍ പേമെന്റ്‌സ് സാധ്യമാക്കുന്നതിന് റിസര്‍വ് ബാങ്ക് ഇത്തരം കണ്‍സോഷ്യങ്ങള്‍ക്ക് ന്യൂ അംബ്രല എന്റിറ്റി (എന്‍യുഇ) ലൈസന്‍സ് അനുവദിക്കും.

പണമിടപാടുകള്‍ക്ക് കൂടുതല്‍ മൈക്രോ പേയ്മെന്റ്‌സ് സംവിധാനമൊരുക്കി ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് റിസര്‍വ് ബാങ്ക് രൂപം നല്‍കിയതാണ് എന്‍ യു ഇ സംവിധാനം. ബാങ്കുകള്‍ക്കും ബാങ്കിതര സ്ഥാപനങ്ങള്‍ക്കും ഇതുപയോഗപ്പെടുത്താം. ചോളയെ കൂടാതെ സെറോധ, സോഹോ, റേസര്‍പേ, ഉജ്ജീവന്‍, എയര്‍പേ എന്നീ കമ്പനികളും വിശ്വകര്‍മ പേമെന്റ്‌സ് കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമാണ്.

English Summary : Cholamandalam Entering into Retail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com