ഗൂഗിൾ പേ ഉണ്ടോ, ഒന്ന് ഫോൺപേ അടയ്ക്കാൻ

HIGHLIGHTS
  • നിലവില്‍ ഒരു വാലറ്റില്‍ സൂക്ഷിച്ചിരിക്കുന്ന പണം അതേ പ്ലാറ്റ്‌ഫോമിലേക്കേ കൈമാറാനാവു
google-pay
SHARE

ഇ വാലറ്റ് പേമെന്റ് സേവനദാതാവ് ആരുമായിക്കോട്ടെ. നിങ്ങളുടെ ഫോണിലെ ഒരു വാലറ്റില്‍ നിന്ന് മറ്റൊന്നിലേക്ക് നിരന്തരം ഇനി പണം കൈമാറാം. നിലവില്‍ ഒരു വാലറ്റില്‍ സൂക്ഷിച്ചിരിക്കുന്ന പണം അതേ പ്ലാറ്റ്‌ഫോമിലേക്കേ കൈമാറാനാവു. അതായത് ഫോണ്‍പേയില്‍ നിന്ന് ഫോണ്‍പേയിലേക്ക്. അല്ലെങ്കില്‍ പേടി എംല്‍ നിന്ന് അതിലേക്ക്് മാത്രം. ആര്‍ ബി ഐ യുടെ പുതിയ നയമനുസരിച്ച് ഇനി മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്കും പണം കൈമാറാം. അതായത് പേടിഎം ഉപയോഗിക്കുന്ന ആള്‍ക്ക് ഫോണ്‍ പേയിലേക്ക് പണം കൈമാറാം. ഈ സംവിധാനം പൂര്‍ണമായ കെ വൈ സി ആവശ്യമുള്ള പ്രീപെയ്ഡ് പേയ്‌മെന്റ് ഇന്‍സ്ട്രുമെന്റ്‌സിന് (പി പി ഐ) നിര്‍ബന്ധമായും ബാധകമാക്കുമെന്നാണ് ആര്‍ ബി ഐ വ്യക്തമാക്കുന്നത്. ചില വാലറ്റുകള്‍ പ്രവര്‍ത്തിക്കാന്‍ ബാങ്കുകളെ പോലെ മുഴുവന്‍ കെ വൈ സി (നോ യുവര്‍ കസ്റ്റമര്‍) ആവശ്യമില്ല. ഫോണ്‍ നമ്പറും ഒടിപിയുമൊക്കെ മതിയാകും.

ഇത്തരം പേയ്‌മെന്റ് ഉപകരണങ്ങളുടെ ഉപയോഗം പരമാവധി ഗുണപ്രദമാക്കാനാണ് ഈ സംവിധാനം കൊണ്ടുവരുന്നതെന്ന് ആര്‍ബി ഐ വ്യക്തമാക്കുന്നു. പെട്ടിക്കടകളിൽ പോലും ഇത്തരം പേമെന്റ് സംവിധാനങ്ങൾ ലഭ്യമാണെന്നിരിക്കെ ഉപയോക്താക്കളുടെ പണമടയ്ക്കാനുള്ള അവസരങ്ങളേറും ഈ പുതിയ തീരുമാനത്തിലൂടെ

English Summary : Inter Operability is now Possible through Payment Service Providers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA