ADVERTISEMENT

ഓണ്‍ലൈന്‍ പണമിടപാടുകളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ തട്ടിപ്പുകളും പെരുകുകയാണ്. ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും പഴുതുകള്‍ ഒരോന്നായി അടയ്ക്കുമ്പോള്‍ തട്ടിപ്പുകാര്‍ പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തും. ഇടപാടുകാരുടെ സ്ഥിര നിക്ഷേപ അക്കൗണ്ടുകളില്‍ നിന്ന് ഒറ്റയടിക്ക് പണം തട്ടുന്ന രീതി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ അതിനെതിരെ മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് ബാങ്കുകൾ.

മറ്റുള്ളവര്‍ക്ക് അക്കൗണ്ടില്‍ പ്രവേശിപ്പിക്കുന്നതിന് അനുമതി കൊടുക്കുന്ന രീതിയിലുള്ള യാതൊരു വിധ വിവരങ്ങളും കൈമാറരുതെന്ന് എസ് ബി ഐ നല്‍കുന്ന മുന്നറിയിപ്പില്‍ പറയുന്നു. പാസ് വേര്‍ഡ്, ഒടിപി, സി വി വി നമ്പര്‍, കാര്‍ഡ് നമ്പര്‍ തുടങ്ങിയവ ഒരു കാരണവശാലും മൂന്നാമന് കൈമാറരുത്. ബാങ്ക് ഇത്തരം വിവരങ്ങള്‍ നല്‍കാന്‍ ഫോണിലൂടെയോ എസ് എം എസ് വഴിയോ ഇ മെയിലിലോ ആവശ്യപ്പെടാറില്ല.

തട്ടിപ്പിന്റെ പുതിയ വേര്‍ഷന്‍

ഇരയാകുന്ന അക്കൗണ്ടുടമയുടെ സ്ഥിര നിക്ഷേപ അക്കൗണ്ടില്‍ നിന്നും പണം ഊറ്റുന്ന രീതിയാണ് ഏറ്റവും പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആദ്യം ഇരകളിൽ നിന്ന് തന്നെ ലഭിക്കുന്ന നെറ്റ് ബാങ്കിംഗ് വിവരങ്ങള്‍ വച്ച് ഇടപാടുകാരുടെ വിവരങ്ങൾ ശേഖരിച്ച ശേഷം പിന്നീട് ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന ഒടിപി അടക്കമുള്ള വിവരങ്ങളും സ്വന്തമാക്കുന്നു. ഒടിപി ലഭിക്കുന്നതോടെ എഫി ഡിയിലുള്ള മുഴുവന്‍ തുകയും തട്ടിപ്പുകാര്‍ അവരുടെ അക്കൗണ്ടിലേക്ക് മാറ്റുന്നു. ഫലത്തിൽ ഭാവി ആവശ്യങ്ങൾക്കായി കരുതിയ വെച്ചിട്ടുള്ള പണം ഇങ്ങനെ ഇല്ലാതാകുന്നതിന് സ്വയം  കരുതിയിരിക്കുക.  ഒരു വിധത്തിലുമുള്ള ബാങ്കിങ് വിശദാംശങ്ങളും ആര്‍ക്കും കൈമാറാതിരിക്കുക.

English Summary: Banking Fraud in the Form of Fixed Deposit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com