ആര്‍ ടി ജി എസ് പണവിനിമയം 14 മണിക്കൂര്‍ തടസപ്പെടും, മുന്‍കരുതലെടുക്കണം

HIGHLIGHTS
  • ഏപ്രില്‍ 18 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 മണി വരെ സേവനം തടസപ്പെടും
money-give
SHARE

ആര്‍ ടി ജി എസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) ഫണ്ട് ട്രാന്‍സ്ഫര്‍ നടത്തുന്നവര്‍ക്ക് ജാഗ്രത വേണം. ഏപ്രില്‍ 18 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 മണി വരെ ഈ സേവനം തടസപ്പെടും. കൂടുതല്‍ തുക വേഗത്തില്‍ കൈമാറാനുള്ള ഓണ്‍ലൈന്‍ ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനമായ ആര്‍ ടി ജി എസില്‍ സാങ്കേതികപരിഷ്‌കരിക്കണമെന്ന ആര്‍ ബി ഐ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്. ഏപ്രില്‍ 17 ന് പ്രവൃത്തി സമയത്തിന് ശേഷമാകും ഈ പ്രവര്‍ത്തനം നടക്കുക. അതുകൊണ്ട് ഞായറാഴ്ച പുലര്‍ച്ചെ 12 മുതല്‍ ഉച്ച തിരിഞ്ഞ് 2 മണി വരെ ഈ സേവനം ഉണ്ടാകുന്നതല്ല. ഇത് മുന്‍കൂട്ടി കണ്ട് വേണം അക്കൗണ്ടുടമകള്‍ ഇടപാടുകള്‍ നടത്താന്‍. അതേസമയം എന്‍ ഇ എഫ് ടി ഇടപാടുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല. താരതമ്യേന ചെറിയ തുക അയയ്ക്കുന്നതിനാണ് നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ ഉപയോഗിക്കുന്നത്.

നേരത്തെ, ആര്‍ ടി ജി എസും എന്‍ ഇ എഫ് ടിയും ബാങ്ക് പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 7 മുതല്‍ വൈകിട്ട്  6 മണി വരെയേ അനുവദിച്ചിരുന്നുള്ളു. 2019 ഡിസംബറില്‍ എന്‍ ഇ എഫ് ടി ഫണ്ട് ട്രാന്‍സ്ഫര്‍ 24 x7 മണിക്കൂര്‍ ആക്കുകയായിരുന്നു. ആര്‍ ടി ജി എസ് 2020 ഡിസംബറില്‍ 24 മണിക്കൂർ ആക്കി മാറ്റി.

English Summary : RTGS will Interrupt for 14 Hours on Coming Sunday

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA