ADVERTISEMENT

കോവിഡ് വ്യാപനം റെക്കോഡ് കടക്കുമ്പോള്‍ പ്രതിരോധ കുത്തിവെപ്പെടുക്കുന്നവര്‍ക്ക് അധിക പലിശ വാഗ്ദാനം ചെയ്ത് പൊതുമേഖലാ ബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് ഇത്തരം ഒരു നീക്കം.

'ഇമ്മ്യൂണ്‍ ഇന്ത്യ ഡിപ്പോസിറ്റ് സ്‌കീം' എന്ന പേരില്‍ അവതരിപ്പിച്ചിട്ടുള്ള സ്ഥിര നിക്ഷേപ പദ്ധതിയില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് കാല്‍ ശതമാനം പലിശ അധികം നല്‍കുന്നതാണ് പദ്ധതി. പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നവര്‍ക്ക് വേണ്ടിയാണ് ഇത് രൂപീകരിച്ചിരിക്കുന്നത്. 1111 ദിവസത്തെ നിക്ഷേപ പദ്ധതിയില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കും നിലവിലുള്ള അധിക പലിശയ്ക്ക് പുറമേ 25 ശതമാനം കൂടുതല്‍ ലഭിക്കും.

കോവിഡ് രൂക്ഷമായി രാജ്യമെമ്പാടും പടര്‍ന്ന് പിടിക്കുമ്പോള്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് ഈ പ്രത്യേക സ്‌കീമിന്റെ ലക്ഷ്യം.

English Summary : Central Bank of India Announced Special FD Scheme for Vaccinated People

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com