ഇനി ഫെഡറൽ ബാങ്കിന്റെ ക്രെഡിറ്റ് കാർഡും

HIGHLIGHTS
  • നിലവിലുള്ള ഉപഭോക്താക്കൾക്കായിരിക്കും ആദ്യം ക്രെഡിറ്റ് കാർഡ് ലഭ്യമാക്കുക
Credit-Card-3
SHARE

ഫെഡറൽ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉടൻ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. നിലവിലുള്ള ഉപഭോക്താക്കൾക്കായിരിക്കും ആദ്യം ക്രെഡിറ്റ് കാർഡ് ലഭ്യമാക്കുക. ഇപ്പോൾ തന്നെ ബാങ്കിന്റെ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണം 80 ലക്ഷത്തിലേറെയാണ്. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പേമെന്റുകൾ നടത്തുന്നവരുടെ എണ്ണത്തിൽ മുമ്പിൽ നിൽക്കുന്ന അഞ്ചാമത്തെ വലിയ സ്വകാര്യ ബാങ്കാണ് ഫെഡറൽ ബാങ്ക്. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി ക്രെഡിറ്റ് കാർഡിനും വൻ സ്വീകാര്യത ലഭിക്കുമെന്നാണ് ബാങ്ക് വൃത്തങ്ങൾ കണക്കാക്കുന്നത്.

തുടക്കത്തിൽ ഫി സെർവുമായി സഹകരിച്ചു കൊണ്ടാകും ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കുക. 100 രാജ്യങ്ങളിലായി 1000 ലധികം ധനസ്ഥാപനങ്ങൾക്ക് വ്യത്യസ്തമായ പേമെന്റ് സേവനങ്ങളും ഫിൻ ടെക്കും നൽകുന്ന അമേരിക്ക ആസ്ഥാനമായുള്ള ഫോർച്യൂൺ 500 കമ്പനിയാണ് ഫി സെർവ്.

English Summary : Federal Bank is Introducing Credit Card

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA