വണ്ടിചെക്ക് കേസുകള്‍ ഇനി വേഗം തീര്‍പ്പാകും

HIGHLIGHTS
  • ഇവയുടെ വിചാരണ വേഗത്തിലാക്കാന്‍ സുപ്രീം കോടതി മാര്‍ഗ നിര്‍ദേശം
cheque-new
SHARE

രാജ്യത്തെമ്പാടുമായി കെട്ടിക്കിടക്കുന്ന 35 ലക്ഷത്തോളം വണ്ടി ചെക്ക് കേസുകള്‍ തീര്‍പ്പാകാനുള്ള നടപടികള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ഇവയുടെ വിചാരണ വേഗത്തിലാക്കാന്‍ സുപ്രീം കോടതി മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചു. നേരത്തെ ഇത്രയധികം കേസുകള്‍ കെട്ടിക്കിടക്കുന്നതിന് പരിഹാരം കണ്ടെത്താന്‍ കോടതി സമിതിയെ വച്ചിരുന്നു. ഈ ശുപാര്‍ശകള്‍ക്കനുസരിച്ചാണ് കേന്ദ്ര സര്‍ക്കാരിനും കോടതികള്‍ക്കും പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്.

ഒരേ ഇടപാടുമായി ബന്ധപ്പെട്ട് ഒരു വ്യക്തിക്ക് വിവിധ കേസുകളുണ്ടെങ്കില്‍ അവ ഒന്നിച്ചാക്കാന്‍ നിയമ ഭേദഗതി നടത്തണമെന്ന്് കോടതി നിര്‍ദേശിച്ചു. കേസ് പരിഗണിക്കുന്ന കോടതിയുടെ അധികാര പരിധിയില്‍ പെടാത്ത സ്ഥലത്ത് താമസിക്കുന്ന പ്രതിയെ വിളിച്ച് വരുത്തുന്നതിന് മുമ്പ് മജിസ്‌ട്രേറ്റുമാര്‍ അന്വേഷിക്കണം. ഇവയടക്കം കേസ് വേഗത്തില്‍ തീര്‍പ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. രാജ്യത്തെ വിവിധ കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്ന ചെക്ക് ബൗണ്‍സ് കേസുകള്‍ 35 ലക്ഷം വരും. പതിറ്റാണ്ടുകള്‍ നീണ്ട കേസുകളില്‍ പലതിലും പരാതിക്കാര്‍ പോലും അവശേഷിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇതിന് പരിഹാരം കാണാന്‍ സുപ്രീം കോടതി രംഗത്തിറങ്ങിയത്.

വണ്ടി ചെക്കുകള്‍

രാജ്യത്തെ ജില്ലാ കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്ന ക്രിമിനല്‍ കേസുകളില്‍ 15 ശതമാനവും ഇത്തരം കേസുകളാണ്. നിലവില്‍ ചെക്ക് ബൗണ്‍സായാല്‍ അതിന്റെ കാരണമന്വേഷിച്ച് ആവശ്യമെങ്കില്‍ പരാതി നല്‍കുന്നതാണ് രീതി. അക്കൗണ്ടില്‍ പണമില്ലായ്മ, തീയതിയുടെ പ്രശ്നം, തുക എഴുതിയതിലെ പൊരുത്തക്കേട്, ചെക്കിലെ ഓവര്‍ റൈറ്റിങ്, കീറല്‍ മുതലായവ മൂലമാകും ചെക്ക് മടങ്ങുക. പണം നല്‍കുന്നത് നിര്‍ത്തി വയ്ക്കാന്‍ ചെക്ക് നല്‍കിയ ആള്‍ ആവശ്യപ്പെട്ടാലും മടങ്ങും. ഇങ്ങനെ സംഭവിച്ചാല്‍ ബൗണ്‍സായതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ടുള്ള 'ചെക്ക് റിട്ടേണ്‍ മെമ്മോ' ബാങ്കില്‍നിന്ന് ഫയല്‍ ചെയ്തയാള്‍ക്ക് ലഭിക്കും. ഇതോടെ മെമ്മോ ലഭിച്ച തീയതി മുതല്‍ 30 ദിവസത്തിനകം ചെക്ക് ഇഷ്യു ചെയ്തയാള്‍ക്കു വക്കീല്‍നോട്ടീസ് അയയ്ക്കാം.

ഇരട്ടി പിഴ

നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ ചെക്ക് നല്‍കിയ ആള്‍ പണം നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍  നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ടിന്റെ സെക്ഷന്‍ 138 അനുസരിച്ച് ക്രിമിനല്‍ പരാതി മജിസ്‌ട്രേറ്റ് കോടതിയില്‍ 30 ദിവസത്തിനുള്ളില്‍ ഫയല്‍ ചെയ്യാം. നോട്ടീസ് കൈപറ്റാതിരുന്നാലും നിയമ നടപടികളുമായി മുന്നോട്ടു പോകാം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ചെക്കിലെ തുകയുടെ ഇരട്ടി വരെയോ പിഴ ഈടാക്കാം.

English Summary: New Directions for Cheque Bouncing Cases

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA