ഭവന വായ്പ ഒരു ഗഡു മുടങ്ങിയോ? ക്രെഡിറ്റ് സ്‌കോര്‍ ഇത്രയും കുറയും

HIGHLIGHTS
  • ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തിയതോടെ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിച്ചിരുന്നയാള്‍ ഇപ്പോള്‍ കൂടിയ നിരക്ക് നല്‍കണം
home-care
SHARE

വായ്പ പലിശ നിരക്ക് കുറഞ്ഞതോടെ ക്രെഡിറ്റ് സ്‌കോറുകള്‍ക്ക് പ്രാധാന്യമേറി. മത്സരത്തിന്റെ ഭാഗമായി കുറഞ്ഞ പലിശ നിരക്ക്  വീണ്ടും താഴ്ത്തുമ്പോള്‍ ഇടപാടുകാരുടെ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തിയാണ്് ബാങ്കുകള്‍ അതിന് തടയിടുന്നത്. മുമ്പ് 700-720 സ്‌കോര്‍ ഉള്ളയാള്‍ക്ക് നിലവിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കിയ ബാങ്കുകള്‍ ഇപ്പോഴത് 800 ന് മുകളിലാക്കിയിരിക്കുന്നു. ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തിയതോടെ  കുറഞ്ഞ പലിശ നിരക്കില്‍ മുമ്പ് വായ്പ ലഭിച്ചിരുന്നയാള്‍ക്ക് ഇപ്പോള്‍ കൂടിയ നിരക്ക് നല്‍കേണ്ടി വരുന്നു. ഈ സാഹചര്യത്തില്‍ പുതിയ വായ്പകള്‍ക്ക് ശ്രമിക്കുമ്പോള്‍ അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോറിനാണ് പ്രഥമപരിഗണന നല്‍കുക.

ഒരു ഗഢു മുടങ്ങിയാല്‍

വായ്പയുടെ ഒറ്റ ഇ എം ഐ മുടങ്ങിയാല്‍ പോലും അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറില്‍ ചെറുതല്ലാത്ത പ്രതിസന്ധിയുണ്ടാക്കും. 50-70 വരെ പോയിന്റുകള്‍ കുറയാന്‍ ഇത് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. മൂന്ന് അടവാണ് ഇങ്ങനെ മുടങ്ങുന്നതെങ്കില്‍ സ്ഥിതി ഗുരുതരമാകും. ഇത് പിന്നെ നിഷ്‌ക്രിയ ആസ്തിയാകുകയും ഇത് പരിഹരിക്കാന്‍ സക്രിയ ഇടപെടല്‍ നടത്തേണ്ടി വരികയും ചെയ്യും.

ഇ എം ഐ കുറയ്ക്കാം

20-30 വര്‍ഷം വേണം ഭവന വായ്പകളുടെ തിരിച്ചടവിന്. ഇക്കാലയളവില്‍ പല കാരണങ്ങളാല്‍ വരുമാനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. ഇത് വായ്പ തിരിച്ചടവിനെ ബാധിക്കും. വരുമാനം കുറയുന്നത് നിങ്ങളുടെ ഇ എം ഐ അടവിനെ ബാധിക്കുന്നുണ്ടെങ്കില്‍ ബാങ്കുമായി ബന്ധപ്പെട്ട് കാര്യമറിയിക്കാം. അതിന് ശേഷം ഇ എം ഐ യില്‍ കുറവ് വരുത്താന്‍ ആവശ്യപ്പെടാം. പക്ഷെ അതിനനുസരിച്ച് തിരിച്ചടവ് കാലാവധി കൂടുതലാകും എന്ന ദോഷമുണ്ട് ഇവിടെ.

English Summary : Home Loan Repaymant and Credit Score

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA