ആദ്യമായി വായ്പ എടുക്കുന്നവർക്കും ഇനി 'സിബിൽ സ്കോർ'

HIGHLIGHTS
  • 101 മുതല്‍ 200വരെയാണ് ഇതിനുള്ള ‌സ്കോറുകള്‍
credit-scor
SHARE

ബാങ്കില്‍ നിന്നോ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നോ ഇതുവരെ വായ്പ എടുക്കാത്ത പുതിയ ഉപഭോക്താക്കളുടെ വായ്പാ യോഗ്യത കണക്കാക്കുന്നതിന് ട്രാന്‍സ്‌യൂണിയന്‍ സിബില്‍ പുതിയ ക്രെഡിറ്റ്‌വിഷന്‍ എന്‍ടിസി (ന്യൂ-ടു-ക്രെഡിറ്റ്) സ്‌കോര്‍ സംവിധാനം അവതരിപ്പിച്ചു. ആദ്യമായി വായ്പ എടുക്കുന്നവർക്ക് ക്രെഡിറ്റ് ചരിത്രമൊന്നും ഇല്ലാത്തതിനാല്‍ സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കില്ല. ഇവർക്കായി പ്രത്യേക മെഷീന്‍ ലേണിങ് സംവിധാനത്തിലുള്ള അല്‍ഗോരിതം ഉപയോഗിച്ച് സ്കോർ കണക്കാക്കുന്നു.101 മുതല്‍ 200വരെയാണ് സ്‌കോറുകള്‍. ഉയര്‍ന്ന സ്‌കോര്‍ ക്രെഡിറ്റ് റിസ്‌ക്ക് കുറവും കുറഞ്ഞ സ്‌കോര്‍ ഡിഫോള്‍ട്ട് സാധ്യതയും സൂചിപ്പിക്കുന്നു. ഈ സ്‌കോറിങ് മോഡലുകള്‍ ക്രെഡിറ്റ് സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും മാത്രമാണ് ലഭ്യമാക്കുക. വായ്പാ അവസരങ്ങള്‍ തേടുന്ന നവ വായ്പ്പക്കാരുടെ എണ്ണം  വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സിബിൽ ഈ സൗകര്യമൊരുക്കുന്നത്.

English Summary : New Credit Score for New Loan Takers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA