ADVERTISEMENT

കേരളത്തിലെ സഹകരണ മേഖലയിൽ നിന്നും ഒരു സ്മോൾ ഫിനാൻസ് ബാങ്ക് ഉദയം ചെയ്യുന്നു. കോഴിക്കോട് ആസ്ഥാനമായുള്ള കാലിക്കറ്റ് സിറ്റി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ലൈസൻസിനുള്ള അപേക്ഷ റിസർവ് ബാങ്കിൽ നൽകി കഴിഞ്ഞു. ഇവരെ കൂടാതെ വി സോഫ്റ്റ് ടെക്നോളജീസ്, ദ്വാരക്ഷത്രീയ ഗ്രാമീൺ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, അഖിൽ കുമാർ ഗുപ്ത  എന്നിവരും സ്മോൾ ഫിനാൻസ് ബാങ്കിന് അപേക്ഷിച്ചിട്ടുണ്ട്. 

ബാങ്കിങ്, ഫിനാൻസ് രംഗങ്ങളിൽ ചുരുങ്ങിയത് 10 വർഷത്തെ പരിചയമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്മോൾ ഫിനാൻസ് ബാങ്ക് തുടങ്ങാൻ അപേക്ഷിക്കാവുന്നതാണ്. ഇസാഫ് ആണ് കേരളത്തിൽ നിന്നുള്ള ആദ്യത്തെ സ്മോൾ ഫിനാൻസ് ബാങ്ക്. 

2002 ൽ കോഴിക്കോട് ആസ്ഥാനമായി തുടങ്ങിയ സഹകരണ സ്ഥാപനമാണ് കാലിക്കറ്റ് സിറ്റി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക്. ഇപ്പോൾ 26 ശാഖകളും എ, ബി, സി വിഭാഗങ്ങളിലായി 148998 അംഗങ്ങളും ഉണ്ട്.

English Summary : A Small Finance Bank may Start from Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com