ADVERTISEMENT

ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍, പലതരം ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, വ്യത്യസ്ത അക്കൗണ്ടുകള്‍ക്കുള്ള പാസ് വേര്‍ഡുകള്‍, പാന്‍, സിവിവി, പിന്‍ നമ്പറുകള്‍ അമ്പമ്പോ! നിത്യജീവിതത്തില്‍ നിരന്തരം ഓര്‍മ്മിച്ച് വയ്‌ക്കേണ്ട നമ്പറുകളുടെ എണ്ണം അനുദിനം പെരുകുകയാണ്. 

സുരക്ഷിതമല്ല

ബാങ്ക് അടക്കം ഏത് സ്ഥാപനത്തില്‍ എന്താവശ്യത്തിന് ചെന്നാലും നിര്‍ബന്ധമായും ഈ നമ്പറുകള്‍ നല്‍കുകയും വേണം. ഈ സാഹചര്യത്തില്‍ നിത്യജീവിതത്തിന്റെ ഭാഗമായി തീര്‍ന്ന ഡസന്‍ കണക്കിന് നമ്പറുകള്‍ മൊബൈലില്‍ സേവ് ചെയ്ത് വച്ചാണ് പ്രശ്‌നം പരിഹരിക്കുക. എന്നാല്‍ ബാങ്ക് സംബന്ധമായ നിര്‍ണായക വിവരങ്ങള്‍ മൊബൈലില്‍ ശേഖരിച്ച് വയ്ക്കുന്നത് സുരക്ഷിതമല്ലെന്നാണ് പുതിയ വിവരം. അത് ഹാക്ക് ചെയ്ത് പണം തട്ടുന്ന വിധത്തിലേക്ക് ഹാക്കര്‍മാര്‍ വളര്‍ന്നിരിക്കുന്നു. ഇതിനെതിരെ  അക്കൗണ്ടുടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് എസ് ബി ഐ.

മൊബൈലിൽ സൂക്ഷിക്കേണ്ട

ബാങ്കിങ് പ്രവര്‍ത്തനങ്ങളെ അപ്പാടെ മാറ്റി മറിക്കുന്ന ഓണ്‍ലൈന്‍-ഡിജിറ്റല്‍ ബാങ്കിങ് കാരണം ഇടപാടുകൾ ലളിതവും വേഗതയേറിയതുമായെങ്കിലും തട്ടിപ്പുകളും പെരുകി വന്നു. ആര്‍ ബി ഐ യും മറ്റ് ധനകാര്യ സ്ഥാപനങ്ങളും നിരന്തരം ഇതിനെതിരെ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും പുതിയ തട്ടിപ്പുകള്‍ അരങ്ങേറുന്നു. 

ഡിലീറ്റ് ചെയ്ത് സുരക്ഷിതരാകാം

ബാങ്ക് സംബന്ധമായ നിര്‍ണായക വിവരങ്ങള്‍ സ്മാര്‍ട്ട് ഫോണില്‍ സൂക്ഷിച്ച് വയ്ക്കുന്ന ശീലമുള്ളവര്‍ കൂടുതല്‍ ജാഗരൂകരാകണം. ഇത്തരം വിവരങ്ങള്‍ സ്മാര്‍ട്ട് ഫോണില്‍ സൂക്ഷിക്കരുത്. പിന്‍ നമ്പര്‍, പാസ് വേര്‍ഡ് അടക്കമുള്ള ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, സി വി വി നമ്പര്‍ എന്നിവ മൊബൈലില്‍ സൂക്ഷിക്കുന്നവര്‍ തട്ടിപ്പിന് വേഗത്തില്‍ ഇരകളാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ബാങ്കുമായി ബന്ധപ്പെട്ട ഫോണിലെ വിവരങ്ങള്‍ ഉടന്‍ ഡിലീറ്റ് ചെയ്യുക.

English Summary : Delete your Bank Details from Mobile phone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com