ക്യൂആര്‍ കോഡ് പണമിടപാട്, തട്ടിപ്പിന് മുന്നറിയിപ്പുമായി എസ്ബിഐ

qr-code-fraud
SHARE

നിലവിലുള്ള സാമ്പ്രദായിക ബാങ്കിങ് പ്രവര്‍ത്തനങ്ങളെ അപ്പാടെ മാറ്റി മറിക്കുന്നതാണ് ഓണ്‍ലൈന്‍-ഡിജിറ്റല്‍ ബാങ്കിങ്. ഇത്തരം സാങ്കേതിക പരിഷ്‌കാരങ്ങളോടെ ബാങ്കിങ് രംഗം കൂടുതല്‍ ലളിതവും വേഗതയേറിയതുമായെങ്കിലും തട്ടിപ്പുകളും പെരുകി വന്നു. ആര്‍ബിഐയും മറ്റ് ധനകാര്യ സ്ഥാപനങ്ങളും നിരന്തരം ഇതിനെതിരെ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും പുതിയ തട്ടിപ്പുകള്‍ അരങ്ങേറുന്നതിൽ കുറവൊന്നുമില്ല. ഈ സാഹചര്യത്തിലാണ് എസ്‌ബിഐ, പിഎന്‍ബി, ഐസിഐസിഐ ബാങ്കുകളുടെ പുതിയ മുന്നറിയിപ്പ്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍-ഡിജിറ്റല്‍ പണമിടപാടുകള്‍ ഏറുന്നത് പരിഗണിച്ചാണ് അറിയിപ്പ്.

ക്യൂആര്‍ കോഡ് വേണ്ട

ക്യൂആര്‍ കോഡുകള്‍ വഴി അരങ്ങേറുന്ന ഇതുവരെ കേള്‍ക്കാത്ത തട്ടിപ്പിനെ കുറിച്ചാണ് എസ്‌ബിഐ ഇടപാടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. തുക അടയ്ക്കാന്‍ ആവശ്യമുള്ളിടത്ത് അല്ലാതെ പരിചിതമല്ലാത്തവര്‍ പങ്കുവയ്ക്കുന്ന ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യരുതെന്നാണ് ഉപയോക്താക്കള്‍ക്ക് ബാങ്കിന്റെ നിര്‍ദേശം. ക്യൂആര്‍ സ്‌കോഡ് സ്‌കാന്‍ ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് പണം ലഭിക്കുകയില്ല. എപ്പോഴും ഓര്‍ക്കേണ്ടത് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ടത് പണം അയക്കുവാന്‍ വേണ്ടി മാത്രമാണ്. സ്വീകരിക്കാന്‍ വേണ്ടിയല്ല. പണം അയക്കാനില്ലാത്തപ്പോള്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ട ആവശ്യം വരുന്നില്ല - എസ് ബി ഐ ട്വീറ്റില്‍ പറയുന്നു.

അവിശ്വസനീയമായ ഓഫറുകളുമായി വരുന്ന മെയിലുകളോ സന്ദേശങ്ങളോ പിന്തുടരരുതെന്ന് പഞ്ചാബ് നാഷണല്‍ ബാങ്കും ഐസിഐസിഐ ബാങ്കും അക്കൗണ്ട്് ഉടമകള്‍ക്ക്് മുന്നറിയിപ്പ് നല്‍കുന്നു. ഒടിപി, സിവിവി നമ്പറുകള്‍ കൈമാറരുതെന്നും മുന്നറിയിപ്പുണ്ട്.

English Summary: SBI warns its account holders: Beware of QR code fraud

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA