ADVERTISEMENT

കോവിഡ് അതിരൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ കെ വൈ സി (നോ യുവര്‍ കസ്‌ററമര്‍) രേഖകള്‍ക്ക് വേണ്ടി ഇടപാടുകാരെ ബാങ്കില്‍ വിളിച്ച് വരുത്തേണ്ടതില്ലെന്ന് എസ് ബി ഐ നിര്‍ദേശം. ഇത്തരം രേഖകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി തത്ക്കാലം നിര്‍ബന്ധം പിടിക്കേണ്ട എന്ന് ഓരോ ശാഖകള്‍ക്കും ബാങ്ക് നിര്‍ദേശം നല്‍കി. കെ വൈ സി രേഖകള്‍ നല്‍കാത്തവരുടെ അക്കൗണ്ട് മേയ് 31 വരെ മരവിപ്പിക്കുന്ന സാധാരണ നടപടി ഇക്കുറി വേണ്ടെന്നും ശാഖകളോട് നിര്‍ദേശിച്ചിട്ടുണ്ട്. രേഖകള്‍ അപ്‌ഡേറ്റ് ചെയ്യേണ്ട സമയം കഴിഞ്ഞ കേസുകളില്‍ അക്കൗണ്ടുടമകളോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടാതെ ഇ മെയില്‍ ആയിട്ടോ തപാലിലോ അയക്കാന്‍ ആവശ്യപ്പെടാം. കോവിഡ് അതിരൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ മാറ്റി വയ്ക്കാവുന്ന ഇത്തരം ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നത് ജീവനക്കാര്‍ക്കും അക്കൗണ്ടുടമകള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

കാലാകാലങ്ങളില്‍ ബാങ്കുകള്‍ അക്കൗണ്ടുടമകളുടെ കെ വൈ സി രേഖകള്‍ ആവശ്യപ്പെടാറുണ്ട്. ഇടപാടുകാരുടെ റിസ്‌ക് പ്രൊഫൈല്‍ അനുസരിച്ചാണ് രേഖകള്‍ ഹാജരാക്കാനുള്ള കാലാവധി നിശ്ചയിക്കുന്നത്. വളരെ കുറഞ്ഞ റിസ്‌കിലുള്ള അക്കൗണ്ടുടമകള്‍ 10 വര്‍ഷത്തില്‍ ഒരിക്കല്‍ ഇത് പുതുക്കിയാല്‍ മതിയാകും. എന്നാല്‍ കൂടിയ റിസ്‌കുള്ളവരോട് രണ്ട് വര്‍ഷത്തിലൊരിക്കല്‍ രേഖ ആവശ്യപ്പെടും. റിസ്‌ക് ഇടത്തരമാണെങ്കില്‍ എട്ട് വര്‍ഷം നല്‍കും. അക്കൗണ്ടിലൂടെ നടത്തുന്ന ഇടപാടുകളുടെ മൂല്യം, ഇടവേള എന്നിവ പരിഗണിച്ചാണ് അക്കൗണ്ടുടമകളുടെ റിസ്‌ക് നിര്‍ണയിക്കുക.

English Summary : No Hurry for Submit KYC in SBI Branches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com