ADVERTISEMENT

കോവിഡും നാളെ മുതൽ ആരംഭിക്കുന്ന ലോക്ഡൗണും വരുമാനത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്ന കാര്യത്തിൽ എല്ലാവരും കടുത്ത ആശങ്കയിലാണ്. ഈ ആശങ്ക മുതലെടുത്ത് വായ്പാ ആപ്പുകൾ കൂടുതൽ ആവശ്യക്കാരെ വലവീശിപ്പിടിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം തട്ടിപ്പ് ആപ്പുകളുടെ പിടിയിൽ വീഴാതെ നോക്കുകയാണ് ആദ്യം വേണ്ടത്. എന്നാൽ ശരിയായ വായ്പ ആപ്പുകളുമുണ്ട്. അവയെ തിരിച്ചറിയുകയാണ് ഏറ്റവും പ്രധാനം.

പെട്ടെന്ന് വായ്പ വേണമെന്നുറപ്പിച്ചോ?

എന്തായാലും അടിയന്തര കാര്യത്തിന് വായ്പ എടുക്കാതെ പറ്റില്ലെന്നുള്ള അവസ്ഥയിലാണോ നിങ്ങൾ?എങ്കിൽ ഓൺലൈനിലൊരു തിരച്ചില്‍ നടത്തിയാല്‍ വലിയ വിഭാഗം തട്ടിപ്പ് സംഘങ്ങളെ ആദ്യം തന്നെ ഒഴിവാക്കാം. അനധികൃതമായി പ്രവര്‍ത്തിക്കുന്നവയ്‌ക്കൊന്നും ഔദ്യോഗിക വെബ്‌സൈറ്റ് ഉണ്ടാവില്ല. ഇനി  വെബ്‌സൈറ്റ് ഉള്ളവയാണെങ്കിലും പൂര്‍ണമായി വിശ്വാസത്തിലെടുക്കുന്നതിന് മുമ്പ് അതിന് ആര്‍ ബി ഐ റജിസ്‌ട്രേഷന്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കില്‍ ഏത് ബാങ്ക്, ബാങ്കിതര ധനകാര്യ സ്ഥാപനവുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന് അറിയണം. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ആര്‍ബി ഐ റജിസ്‌ട്രേഷനും നിര്‍ബന്ധമാണ്. സി ഐ എന്‍ (കമ്പനി ഐഡിന്റിഫിക്കേഷന്‍ നമ്പര്‍) നോക്കിയാല്‍ ഇത് ആറിയാം.

ഓഫറിൽ വീഴരുത്

വായ്പ തരപ്പെടുത്താന്‍ ആപ്ലിക്കേഷന്‍ തിരയുമ്പോള്‍ നമ്മള്‍ അറിയണം ഇതില്‍ പതിയിരിക്കുന്ന അപകടങ്ങൾ. ഓഫറില്‍ വീണുപോകാതെ യാഥാര്‍ഥ്യം എന്താണെന്ന് ആദ്യം അറിയുക. അനുമതിയുള്ള ആപ്പുകളാണോ എന്ന് നോക്കുക. ആര്‍ ബി ഐ അനുമതിയുണ്ടെങ്കിൽ കൃത്യമായ മാനദണ്ഡത്തോടെ പ്രവര്‍ത്തിക്കുന്നവയായിരിക്കും. ഇവിടെ തട്ടിപ്പ് സാധ്യത കുറവാണ്. അംഗീകരമില്ലാത്തവയാണെങ്കില്‍ വിട്ടുകളയുക.

അധികൃതമായി പ്രവര്‍ത്തിക്കുന്നവയാണെങ്കില്‍ നിയമപരമായ പരാതി പരിഹാര സംവിധാനം വെബ്‌സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കും. ഇതും പരിശോധിക്കാവുന്നതാണ്. കൂടാതെ ആപ്പുകള്‍ കമ്പനിയുടെ വെബ്‌സൈറ്റുകളില്‍ നിന്നുമല്ലാതെ ആപ്പ് സ്റ്റോറില്‍ നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്യുക. മുമ്പ് ഉപയോഗിച്ചവര്‍ നല്‍കിയിട്ടുള്ള റിവ്യു പരിശോധിക്കുന്നതും തട്ടിപ്പ് ആപ്പുകളെ തിരിച്ചറിയാന്‍ സഹായിക്കും.

ഡിജിറ്റല്‍ വായ്പ രംഗത്തുള്ള വായ്പാ ആപ്പുകള്‍ പലതും തട്ടിപ്പാണെന്ന് പലർക്കും അറിയാം. അത്യാവശ്യക്കാരായ ചെറിയ വരുമാനക്കാരാണ് ഇവയുടെ ഇരകൾ.  ആര്‍ ബി ഐ ഡിജിറ്റല്‍ വായ്പയെ നിയമത്തിന്റെ പരിധിയിലാക്കാനുള്ള നടപടികളിലാണ്.

English Summary: Beware about Online Lending Apps in This Lockdown Period

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com