ADVERTISEMENT

സംസ്ഥാനം ലോക്ഡൗണിലായതോടെ ബാങ്കുകളുടെ പ്രവര്‍ത്തന ദിനങ്ങളുടെ എണ്ണവും സമയവും വെട്ടിക്കുറച്ചു. ഇതിന്റെ ഭാഗമായി ആഴ്ചയില്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളിലാകും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.

അതായത് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രമേ ലോക്ഡൗണ്‍ കഴിയുന്നതുവരെ ബാങ്കുകള്‍ ഉണ്ടാകു. ഉച്ചയ്ക്ക് ഒരുമണിവരെയാകും ഇത്. രാവിലെ 10 മുതല്‍ മൂന്ന് മണിക്കൂര്‍ മാത്രമായി പ്രവര്‍ത്തനം പരിമിതപ്പെടുത്തും. ഫലത്തില്‍ ആഴ്ചയില്‍  9 മണിക്കൂര്‍ മാത്രമായിരിക്കും ബാങ്ക് പ്രവര്‍ത്തിക്കുക. അതുകൊണ്ട് അത്യാവശ്യമെങ്കില്‍ മാത്രം ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കുക.

കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. ഡിജിറ്റല്‍ സേവനങ്ങള്‍ ഭംഗം കൂടാതെ തുടരുമെന്നതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ കഴിയുന്നതും ഇത്തരത്തില്‍ നടത്തുന്നതായിരിക്കും ഉചിതം. സംസ്ഥാനത്തെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും വെട്ടിക്കുറച്ചിട്ടുണ്ട്. വായ്പ ഇ എം ഐ പോലുള്ളവ അടയ്ക്കാനുള്ളവരും അത്യാവശ്യത്തിന് സ്വർണ പണയവും മറ്റും വെക്കേണ്ടി വരുന്നവരും വായ്പ എടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ വ്യാപ്രതരായവരും ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഒഴിവാക്കാനാവാത്ത സാമ്പത്തിക ഇടപാടുകള്‍ അവസാന ദിനത്തിലേക്ക് മാറ്റി വയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ വേണം.

English Summary : Banks will Work only 9 Hours in a Week during Lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com