കഴിഞ്ഞ വർഷം എത്ര ബാങ്ക് ശാഖകള്‍ പ്രവര്‍ത്തനം നിര്‍ത്തിയെന്നോ?

HIGHLIGHTS
  • രാജ്യത്താകമാനം 2,118 ശാഖകളാണ് പൂട്ടുകയോ മറ്റ് ബാങ്കുകളില്‍ ലയിക്കുകയോ ചെയ്തത്
banking-1
SHARE

ദേശസാൽകൃത ബാങ്കുകളുടെ എണ്ണം 12 ആക്കി കുറച്ചതോടെ രാജ്യത്തെ ബാങ്ക് ശാഖകളുടെ എണ്ണം വന്‍ തോതില്‍ കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്താകമാനം 2,118 ശാഖകളാണ് പൂട്ടുകയോ മറ്റ് ബാങ്കുകളില്‍ ലയിക്കുകയോ ചെയ്തത്. ഏറ്റവും അധികം ശാഖകള്‍ പൂട്ടുകയോ ലയിപ്പിക്കുകയോ ചെയ്തത് ബാങ്ക് ഓഫ് ബറോഡയുടേതാണ്. 1,283 ശാഖകളാണ് ഇങ്ങനെ ബി ഒ ബി ഇല്ലാതാക്കിയത്.

ഗ്രാമീണ മേഖലയിലാണ് ഇങ്ങനെ അധിക ശാഖകളും പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഇത്രയും ശാഖകള്‍ ഇല്ലാതായതോടെ പൊതുമേഖലാ ബാങ്കിങ് രംഗത്തുള്ള തൊഴിലവസരങ്ങള്‍ക്ക് വന്‍തോതില്‍ കുറവ് വന്നിട്ടുണ്ട്. ഏതാണ്ട് 21,000 തൊഴില്‍ അവസരങ്ങളാണ് ഇതു മൂലം ഇല്ലാതായത്. എല്ലാ പൊതുമേഖലാ ബാങ്കുകളും ഇതില്‍ ഉള്‍പ്പെടുമെങ്കിലും ബാങ്ക് ഓഫ് ഇന്ത്യയുടേയും യൂക്കോ ബാങ്കിന്റെയും ഒരു ശാഖ പോലും ഇക്കാലയളവില്‍ ഇല്ലാതായിട്ടില്ലെന്നും ഇതു സംബന്ധിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

English Summary : So many Bank Branches Closed Last Year

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA