ADVERTISEMENT

ലോക്ഡൗണിലാണെങ്കിലും ഓൺലൈൻ വഴിയുള്ള പണം കൈമാറ്റം പെട്ടെന്നു ചെയ്തോളു. കാരണം ഓൺലൈനിൽ പണം കൈമാറുന്നതിനുള്ള്  നാഷണല്‍ ഇലക്ട്രോണിക്‌ ഫണ്ട്‌ ട്രാന്‍സ്‌ഫര്‍ (എന്‍ഇഎഫ്‌ടി) സൗകര്യം ഇന്ന് അർധരാത്രി മുതൽ മുടങ്ങും. മെയ്‌ 23 ഞായറാഴ്‌ച അർധരാത്രി 12 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയുള്ള് 14 മണിക്കൂര്‍ സേവനം ലഭ്യമാകില്ല എന്ന്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ അറിയിച്ചിട്ടുണ്ട്. എന്‍ഇഎഫ്‌ടിയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണിത്. 

ഒരു ബാങ്കില്‍ നിന്നും മറ്റൊരു ബാങ്കിലേക്ക്‌ വലിയ തുക കൈമാറ്റം ചെയ്യാനുള്ള സംവിധാനമാണ്‌ എന്‍ഇഎഫ്‌ടി. ആഴ്‌ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും എന്‍ഇഎഫ്‌ടി സേവനം ലഭ്യമാകും. അതേസമയം അര മണിക്കൂര്‍ ഇടവിട്ടുള്ള ബാച്ചുകളായാണ്‌ എന്‍ഇഎഫ്‌ടിയില്‍ ഫണ്ട്‌ ട്രാന്‍സ്‌ഫര്‍ സംഭവിക്കുക. എന്‍ഇഎഫ്‌ടി വഴി കൈമാറാവുന്ന പണത്തിന്‌ ഉയര്‍ന്ന പരിധിയില്ല എങ്കിലും വ്യത്യസ്‌ത ബാങ്കുകള്‍ ട്രാന്‍സ്‌ഫര്‍ ചെയ്യാവുന്ന തുകയ്‌ക്ക്‌ വ്യത്യസ്‌ത പരിധികള്‍ നിശ്ചിച്ചിട്ടുണ്ട്‌. ആര്‍ടിജിഎസ്‌, എന്‍ഇഎഫ്‌ടി സൗകര്യങ്ങള്‍ ബാങ്കിതര പേമെന്റ്‌ സ്ഥാപനങ്ങളിലേക്ക്‌ കൂടി വ്യാപിപ്പിക്കാന്‍ കേന്ദ്രബാങ്ക്‌ അടുത്തിടെ നിര്‍ദ്ദേശിച്ചിരുന്നു.

English Summary : NEFT will be Affected Tonight 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com