പെന്‍ഷൻ കിട്ടും നിക്ഷേപിച്ച തുകയും, പദ്ധതിയില്‍ ചേരുന്നോ?

HIGHLIGHTS
  • പത്ത് വര്‍ഷത്തിന് ശേഷം നിക്ഷേപതുക തിരികെ കിട്ടും
retirement-new
SHARE

60 വയസ് തികഞ്ഞവരാണോ നിങ്ങള്‍? എങ്കില്‍ ഈ പദ്ധതിയില്‍ ചേര്‍ന്നാല്‍ മാസം 9,250 രൂപ വീതം 10 വര്‍ഷത്തേയ്ക്ക് പെന്‍ഷന്‍ ലഭിക്കും. പത്താം വര്‍ഷം നിക്ഷേപത്തുകയും ലഭിക്കും. അസംഘടിത മേഖലയിലുള്ള അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കായുള്ള പദ്ധതിയാണ് പ്രധാനമന്ത്രി വയ വന്ദന്‍ യോജന. എല്‍ ഐ സി ആണ് പദ്ധതി നടപ്പാക്കുന്നത്.

15 ലക്ഷം രൂപ പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ പത്ത് വര്‍ഷത്തേയ്ക്ക് മാസം 9250 രൂപ വച്ച് ലഭിക്കും. പത്ത് വര്‍ഷത്തിന് ശേഷം നിക്ഷേപതുകയായ 15 ലക്ഷം തിരികെ ലഭിക്കുകയും ചെയ്യും.

പെന്‍ഷന്‍ ഇഷ്ടമനുസരിച്ച്

മാസം തോറും, മൂന്ന് മാസത്തിലൊരിക്കല്‍, ആറുമാസം കുടുമ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ ഇങ്ങനെ ഏത് തരത്തിലുള്ള പെന്‍ഷനും പദ്ധതിയില്‍ ചേരുമ്പോള്‍ തിരഞ്ഞെടുക്കാം. ഇതനുസരിച്ച് അക്കൗണ്ടില്‍ പണമെത്തും. 60 വയസാണ് പദ്ധതിയില്‍ ചേരുവാനുള്ള പ്രായപരിധി. 2023 മാര്‍ച്ച് 31 വരെ പദ്ധതിയില്‍ ചേരാം. മെഡിക്കല്‍ പരിശോധന ഇവിടെ ആവശ്യമില്ല.

ചുരുങ്ങിയത് 1.5 ലക്ഷം

1.5 ലക്ഷം വരെയുള്ള തുക ഇതില്‍ നിക്ഷേപിക്കാം. 1.5 ലക്ഷം നിക്ഷേപിക്കുന്ന ആള്‍ക്ക് മാസം 1,000 രൂപയാണ് പെന്‍ഷനായി ലഭിക്കുക. പരമാവധി നിക്ഷേപമാണ് 15 ലക്ഷം രൂപ. എല്‍ ഐ സി വെബ്‌സൈറ്റിലൂടെ  ഓണ്‍ലൈനായി ഈ പദ്ധതിയില്‍ ചേരാം.

English Summary : Know More about Pradhan Mantri Vaya Vandana Yojana

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA