കോവിഡ് വരുമാനത്തെ ബാധിച്ചോ?; വ്യക്തിഗത വായ്പകൾക്കും കിട്ടും സാവകാശം

HIGHLIGHTS
  • സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിക്കും പുതിയ ധനമന്ത്രി കെ.എൻ.ബാലഗോപാലിനും ഇടപെടാം
palakkad-Strict-lockdown
SHARE

ലോക്ഡൗണും മറ്റു നടപടികളും കാരണം വ്യക്തികളുടെ വരുമാനവും ഇടിഞ്ഞുതുടങ്ങിയിരിക്കുകയാണ്. ഭവന വായ്പയടക്കം, എടുത്തിട്ടുള്ള കടം തിരിച്ചടയ്ക്കാനുള്ള സമ്മർദ്ദത്തിലാണ് നല്ലൊരു ശതമാനം പേരും.

പ്രവാസികളടക്കം ഈ വിഭാഗത്തിൽപ്പെടും. റിസർവ് ബാങ്കിന്റെ വായ്പ പുനഃക്രമീകരണത്തിന്റെ ആനുകൂല്യം മിക്കവാറും എല്ലാത്തരം വ്യക്തിഗത വായ്പകൾക്കും ലഭ്യമാകും. മേയ് 5ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഇറക്കിയ സർക്കുലർ അനുസരിച്ചാണിത് . സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ (എംഎസ്എംഇ) വായ്പകൾക്കെന്നപോലെ തന്നെ വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും റൂറൽ ബാങ്കുകളും ബാങ്കിങ് ഇതര ധനസ്ഥാപനങ്ങളും ഈ നിർദേശം നടപ്പിലാക്കണം എന്നാണ് റിസർവ് ബാങ്ക് പറഞ്ഞിരിക്കുന്നത്.

ചോദിച്ചു വാങ്ങണം

അതായത് കോവിഡിന്റെ പശ്ചാത്തലത്തിൽ വരുമാനം കുറഞ്ഞതുമൂലം തിരിച്ചടവിനു ബുദ്ധിമുട്ടുണ്ടെങ്കിൽ പുനഃക്രമീകരണം “ചോദിച്ചു വാങ്ങണം”. തികച്ചും ന്യായമായ ആവശ്യം ആയിത്തന്നെയാണ് റിസർവ് ബാങ്ക് ഇതിനെ കണ്ടിരിക്കുന്നത്. അത് നടപ്പിലാക്കേണ്ട ഉത്തരവാദിത്തം എല്ലാ ധനസ്ഥാപനങ്ങൾക്കും ഉണ്ട്. തിരിച്ചടവു മുടങ്ങും എന്നതു കൊണ്ട് സ്വന്തം കിടപ്പാടം നഷ്ടപ്പെടും എന്ന ആശങ്ക ഇപ്പോൾ വേണ്ട എന്നർത്ഥം. ന്യായമായും, തിരിച്ചടവു മുടങ്ങാനുള്ള കാരണങ്ങൾ ബാങ്കുകളെ/ധനസ്ഥാപനങ്ങളെ ബോധ്യപ്പെടുത്തേണ്ട കടമ വായ്പ എടുത്തവർക്കും ഉണ്ട്.

ജൂൺ 5 നുമുൻപ് സർക്കുലർ

എല്ലാ ബാങ്കുകളും ജൂൺ 5 നുമുൻപ് അവരവരുടെ സർക്കുലർ പുറത്തിറക്കുകയും വേണം. ഓരോ ബാങ്കിന്റെയും രീതി ഓരോ തരത്തിൽ ആകാം. പൊതു മാർഗ രേഖ റിസർവ് ബാങ്ക് നൽകിയിട്ടില്ല. ബ്രിട്ടൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ സാധാരണ ഗതിയിൽത്തന്നെ ജോലി നഷ്ടപ്പെടുകയോ മറ്റോ സംഭവിച്ചാൽ ഭവന വായ്പ തിരിച്ചടവിനു സാവകാശം കൊടുക്കാറുണ്ട്. ന്യായയുക്തമായ കാരണം കാണിച്ചിട്ടും ബാങ്കുകൾ കൊടുത്തില്ലെങ്കിൽ പരാതി ഉന്നയിക്കാനുള്ള മാർഗവും പരിഹാര സംവിധാനങ്ങളും ഈ രാജ്യങ്ങളിൽ ഉണ്ട്. 

മേയ് ആദ്യവാരത്തിലെ റിസർവ് ബാങ്ക് നിർദേശം പെട്ടെന്നു നടപ്പിലാക്കാൻ ഉള്ള നയം ബാങ്കുകൾ രൂപീകരിക്കുകയാകണം ഇപ്പോൾ. ഇത് നടപ്പിലാക്കുന്നതിൽ ഒട്ടും അമാന്തം വന്നു കൂടാ. സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിക്കും പുതിയ ധനമന്ത്രി കെ.എൻ.ബാലഗോപാലിനും ഈ പ്രക്രിയയ്ക്ക് ആക്കം കൂട്ടാനായി ഇടപെടാം.

വായ്പകൾ

പ്രധാനമായും താഴെപ്പറഞ്ഞിട്ടുള്ള വ്യക്തിഗത വായ്പകൾക്കാണ് റിസർവ് ബാങ്ക് മൊറട്ടോറിയം (തിരിച്ചടവു സാവകാശം) അടക്കം ഉള്ള ആനുകൂല്യം നൽകാൻ പറഞ്ഞിട്ടുള്ളത്. 

∙ഭവന വായ്പ

∙ഭവന നവീകരണ വായ്പ

∙വിദ്യാഭ്യാസ വായ്പ

∙വീട്ടുപകരണങ്ങൾ മേടിക്കാൻ എടുത്ത വായ്പ 

∙ക്രെഡിറ്റ് കാർഡ് കുടിശ്ശിക

∙കാർ/ ടു വീലർ വായ്പ

∙വ്യക്തികൾ എടുത്തിട്ടുള്ള ബിസിനസ് വായ്പ

∙സ്വർണപ്പണയത്തിൽ എടുത്ത വ്യക്തിഗത വായ്പകൾക്കും തിരിച്ചടവിലെ സാവകാശം കൊടുക്കണം എന്നാണ് നിർദേശം.

2021 മാർച്ച് 31ന് കിട്ടാക്കടം അല്ലാതിരുന്ന വായ്പകൾക്കു മാത്രമേ ഇപ്പോൾ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ലഭിക്കൂ.

English Summary: Details of Relaxation for Loan in this Covid Period by RBI

ലേഖകൻ ഉന്നത ബാങ്കിങ് ഉദ്യോഗസ്ഥനാണ്. അഭിപ്രായം വ്യക്തിപരം 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA