സിന്‍ഡിക്കേറ്റ് ബാങ്ക് ഐ എഫ് എസ് കോഡ് മാറ്റണം

HIGHLIGHTS
  • ജൂലായ് ഒന്നു മുതല്‍ SYNB യില്‍ തുടങ്ങുന്ന ഐ എഫ് എസി പ്രവര്‍ത്തിക്കില്ല
Canara Bank Pathanamthitta
SHARE

സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയുടെ ഐ എഫ് എസി സി (ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം കോഡ്) ജൂലൈയില്‍ അസാധുവാകും. ജൂലായ് ഒന്നു മുതല്‍ SYNB യില്‍ തുടങ്ങുന്ന എല്ലാ ഐ എഫ് എസി കോഡുകളും പ്രവര്‍ത്തന രഹിതമാകും. അതിനാല്‍ ജൂണ്‍ 30 ന് മുമ്പായി എല്ലാ സിന്‍ഡിക്കേറ്റ് ബാങ്ക് അക്കൗണ്ടുടമകളും അവരുടെ ശാഖയുടെ ഐ എഫ് എസ് കോഡ് പുതുക്കണമെന്നും ബാങ്ക് ആവശ്യപ്പെടുന്നു. പിന്നീടുള്ള പണമിടപാടുകള്‍ക്ക് പുതിയ ഐ എഫ് എസ് സി കോഡായിരിക്കും ബാധകം.

ജൂലായ് മുതല്‍ സിന്‍ഡിക്കേറ്റ് (ഇനി കനറാ) അക്കൗണ്ടിലേക്ക് പണമയക്കണമെങ്കില്‍ CNRB യില്‍ തുടങ്ങുന്ന ഐ എഫ് എസ് കോഡ് വേണ്ടി വരും. നെഫ്റ്റ്, ഐ എം പി എസ്, ആര്‍ ടി ജി എസ് എന്നിങ്ങനെയുള്ള ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ഐ എഫ് എസ് സി നിര്‍ബന്ധമായതിനാല്‍ പണമയക്കുന്നവരെ പുതിയ കോഡ് അറിയിക്കുകയും വേണം.

2019 ലാണ് പത്ത് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലാക്കിയിത്. ഇതിന്റെ ഭാഗമായിട്ടാണ് സിന്‍ഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കില്‍ ലയിച്ചത്. 2020 ഏപ്രില്‍ ഒന്നിന് ലയനം പ്രാബല്യത്തില്‍ വന്നു. ഇരു ബാങ്കുകളുുടെയും ശാഖകള്‍ പുനര്‍വിന്യസിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഐ എഫ് എസ് സി യിലെ ഈ മാറ്റം

English Summary : Syndicate Bank IFSC will Change from July1

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA