ADVERTISEMENT

ക്രെഡിറ്റ് ലൈന്‍ വായ്പകളെ കുറിച്ച് കേട്ടിട്ടുണ്ടോ? വരുമാനത്തില്‍ സ്ഥിരമായി അനിശ്ചിതാവസ്ഥയുണ്ടാകുന്ന സാഹചര്യങ്ങളില്‍ പരിഗണിക്കാവുന്ന താരതമ്യേന റിസ്‌ക് കുറവുള്ള വായ്പയാണിത്. അധികമാരും ഉപയോഗിക്കാത്ത ഇത്തരം വായ്പ ക്രെഡിറ്റ് കാര്‍ഡ്, വ്യക്തിഗത വായ്പകളുമായി താരതമ്യം ചെയ്യുമ്പോള്‍ പല കാര്യങ്ങള്‍ കൊണ്ടും വേറിട്ട് നില്‍ക്കുന്നു.

ആവശ്യത്തിന് പണം

സ്വയം തൊഴില്‍ സംരംഭകരും മറ്റും ക്രെഡിറ്റ് ലൈന്‍ വായ്പകള്‍ പലപ്പോഴും സ്വീകരിക്കറുണ്ട്. എന്നാല്‍ സ്ഥിരവരുമാനമുള്ളവര്‍ക്കും ശമ്പളക്കാര്‍ക്കുമായി ഇത്തരം വായ്പ അഡ്വാന്‍സുകള്‍ ബാങ്കുകളും മറ്റ് ഫിന്‍ടെക് കമ്പനികളും വിരളമായി എങ്കിലും നല്‍കുന്നുണ്ട്. വായ്പ അനുവദിക്കപ്പെട്ടു കഴിഞ്ഞാല്‍ പരിധിക്കുള്ളില്‍ നിന്ന് ഉപയോക്താവിന് ആവശ്യാനുസരണം പണം എടുക്കാം. പിന്‍വലിക്കുന്ന പണത്തിന് മാത്രം പലിശ നല്‍കിയാല്‍ മതിയാകും. ഓവര്‍്ഡ്രാഫ്റ്റ് സംവിധാനമെന്നോ ക്രെഡിറ്റ് കാര്‍ഡിന്റെ മറ്റൊരു രൂപമെന്നോ ഇതിനെ വിളിക്കാം.

ക്രെഡിറ്റ് കാര്‍ഡ് കിട്ടില്ല

എല്ലാവര്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ യോഗ്യത ഉണ്ടാകണമെന്നില്ല. ഇത്തരം കേസുകളില്‍ ക്രെഡിറ്റ് ലൈന്‍ പരീക്ഷിക്കാവുന്നതാണ്. അപേക്ഷകന്റെ യോഗ്യത അനുസരിച്ച് 2,000 മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ഇങ്ങനെ മുന്‍കൂറായി പ്രമുഖ ബാങ്കുകളുൾപ്പടെയുള്ള ധനകാര്യസ്ഥാപനങ്ങള്‍ നല്‍കും. കുറഞ്ഞ മാസവരുമാനമുള്ളവര്‍ക്കും ഇത്തരം വായ്പകള്‍ ലഭിക്കും. ഡിജിറ്റലായി തന്നെ അപേക്ഷ നല്‍കാം.

ഉപയോഗിച്ചാല്‍ പലിശ

വായ്പ ലഭിച്ചു കഴിഞ്ഞാല്‍ ആവശ്യാനുസരണം ഉപയോഗിക്കാം. രണ്ട് ലക്ഷം രൂപയുടെ ക്രെഡിറ്റ് ലൈനിനാണ് അപേക്ഷകന് യോഗ്യത എന്നിരിക്കട്ടെ. അത്യാവശ്യത്തിന് അയാള്‍ക്ക് ഒരു ലക്ഷം രൂപ മതിയെങ്കില്‍ ബാക്കി തുക അക്കൗണ്ടില്‍ ഉണ്ടാകും. ഉപയോഗിക്കുന്ന തുകയ്ക്ക് മാത്രം പലിശ നല്‍കിയാല്‍ മതിയാകും.

ഒരിക്കല്‍ എടുത്ത തുക പലിശ ചേര്‍ത്ത് തിരിച്ചടച്ചാല്‍ ക്രെഡിറ്റ് ലൈന്‍ ലിമിറ്റ് പഴയതുപോലെ ആകുകയും ചെയ്യും. പല ഘട്ടങ്ങളിലായി അനുവദിക്കപ്പെട്ട തുക പിന്‍വലിക്കാം. എത്ര തവണയാണെങ്കിലും അതിന് അധിക ചാര്‍ജ് നല്‍കേണ്ടതില്ല. മൂന്ന് വര്‍ഷം വരെ തുടര്‍ച്ചയായി ഇത് നിലനിര്‍ത്താം. കോവിഡ് മഹാമാരിയുടെ കാലത്ത് വരുമാനത്തില്‍ അനിശ്ചിതത്വമുണ്ടാവാന്‍ സാധ്യതയുണ്ടെങ്കില്‍ ക്രെഡിറ്റ് ലൈന്‍ പരിരക്ഷ ഒരുക്കിയിടുന്നത് നല്ലതാണ്.

English Summary : Credit Line Loan is Ideal for Covid related Financial Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com