ADVERTISEMENT

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നോ മറ്റേതെങ്കിലും കാരണത്താലോ ബാങ്ക് പൂട്ടി പോയാല്‍ നിക്ഷേപകര്‍ക്ക് ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും. മുമ്പ് നിക്ഷേപത്തിന് ഒരു ലക്ഷം രൂപയായിരുന്നു കവറേജ് എങ്കില്‍ 2020 ഫെബ്രുവരി മുതല്‍ ഇത് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്.  ബാങ്ക് അക്കൗണ്ടിലെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത് ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ (ഡി ഐ സി ജി സി) ആണ്. എന്നാല്‍ ബാങ്കുകളിലെ എല്ലാ നിക്ഷേപങ്ങളും ഇന്‍ഷുറന്‍സ് പരിധിയിലാണോ?  അല്ലെന്നാണ് ആര്‍ ബി ഐ യുടെ റിപ്പോര്‍ട്ട് പറയുന്നത്.

എന്തുകൊണ്ട് പരിരക്ഷയില്ല

മാര്‍ച്ച് 2021 ലെ കണക്കനുസരിച്ച് ആകെ ഇന്‍ഷുറന്‍സ് പരിധിയിലുളള നിക്ഷേപം 76,21,258 കോടി രൂപയാണ്. ഇതാകട്ടെ ആകെ നിക്ഷേപത്തിന്റെ 50.9 ശതമാനമേ വരൂ. അതായത് ആകെ ബാങ്ക് നിക്ഷേപത്തിന്റെ 49.1 ശതമാനവും ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരിധിയിലല്ല. നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന ഡി ഐ സി ജി സിയില്‍ ബാങ്കുകള്‍ റജിസ്റ്റര്‍ ചെയ്യാത്തതും നിക്ഷേപങ്ങള്‍ക്കുള്ള പ്രീമിയം അടയ്ക്കാത്തതുമാണ് ഇതിനുള്ള പ്രധാന കാരണം. 

അന്വേഷിച്ചുറപ്പാക്കുക

ഡി ഐ സി ജി സിയില്‍ റജിസ്റ്റര്‍ ചെയ്യാത്തവയില്‍ സിംഹഭാഗവും സഹകരണ ബാങ്കുകളാണ്. പെട്ടെന്ന് സാമ്പത്തിക പ്രതിസന്ധിയില്‍ പെടാനുളള സാധ്യത ഉള്ളതും ഇതാണ്. അതുകൊണ്ട് ഇവയുടെ നിക്ഷേപകര്‍ക്ക് പരിരക്ഷ ലഭിക്കുകയുമില്ല. അതുകൊണ്ട് അധിക പലിശയുടെ ആകര്‍ഷണ വലയത്തില്‍ കുടുങ്ങി സഹകരണ ബാങ്കുകളില്‍ നിക്ഷേപത്തിനൊരുങ്ങുമ്പോള്‍ ഇക്കാര്യം അന്വേഷിച്ചുറപ്പാക്കുന്നത് നല്ലതാണ്. ഇതിനായി https://www.dicgc.org.in പരിശോധിച്ച് പട്ടികയിലുള്ള സ്ഥാപനങ്ങള്‍ ഉറപ്പാക്കാവുന്നതാണ്.

English Summary Do You have Enough Insurance Coverage for your Bank Deposit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com