ADVERTISEMENT

കൊവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ ഉപഭോക്താക്കളെ പിന്തുണയ്‌ക്കുന്നതിനായി സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ പണം പിന്‍വലിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ ഇളവ്‌ വരുത്തി. എസ്‌ബിഐ ഉപഭോക്താക്കള്‍ക്ക്‌ ബാങ്കിന്റെ തന്നെ മറ്റ് ശാഖകളില്‍ നിന്നും പണം പിന്‍വലിക്കാനുള്ള പരിധി ഉയര്‍ത്തി. നിലവിലെ സാഹചര്യം പരിഗണിച്ച്‌ തേര്‍ഡ്‌ പാര്‍ട്ടി വഴി ചെക്‌ ഉപയോഗിച്ച്‌ പണം പിന്‍വലിക്കാനും ബാങ്ക്‌ അനുമതി നല്‍കിയിട്ടുണ്ട്‌. പുതിയ വ്യവസ്ഥകള്‍ അനുസരിച്ച്‌ എസ്‌ബിഐ അക്കൗണ്ട്‌ ഉടമകള്‍ക്ക്‌ മറ്റ് ശാഖകളില്‍ നിന്ന്‌്‌ ചെക്കുകളും പിന്‍വലിക്കല്‍ ഫോമുകളും ഉപയോഗിച്ച്‌ ഇനി മുതല്‍  25,000 രൂപ വരെ പിന്‍വലിക്കാം. ഈ മാറ്റങ്ങള്‍ സെപ്‌റ്റംബര്‍ 30 വരെ പ്രാബല്യത്തില്‍ ഉണ്ടാകുമെന്ന്‌ എസ്‌ബിഐ അറിയിച്ചു. സേവിങ്‌സ്‌ ബാങ്ക്‌ പാസ്ബുക്ക്‌ കൈവശം ഉണ്ടായിരിക്കണം. .മറ്റ് ശാഖകളില്‍ നിന്നും ചെക്‌ ഉപയോഗിച്ച്‌ സ്വയം ഒരു ലക്ഷം രൂപ വരെ പിന്‍വലിക്കാന്‍ അനുവദിക്കും. നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും ചെക്‌ ഉപയോഗിച്ച്‌ പണം പിന്‍വലിക്കാന്‍ മറ്റാരെയെങ്കിലും നിങ്ങള്‍ അയക്കുകയാണെങ്കില്‍ ചെക്‌ ഉപയോഗിച്ച്‌ 50,000 രൂപ വരെ പിന്‍വലിക്കാം. ഇവിടെ പണം കൈമാറുന്നതിന്‌ മുമ്പ്‌ ബാങ്ക്‌ ആ വ്യക്തിയുടെ കെവൈസി ആവശ്യപ്പെടും.

English Summary : Details of new withdrawal limits of SBI

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com