ഇ സ്‌കൂട്ടറിനും ഓട്ടോക്കും കിട്ടും കുറഞ്ഞ പലിശയ്ക്ക് വായ്പ

HIGHLIGHTS
  • 15 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്
KN Balagopal
SHARE

പരിസ്ഥിതി സൗഹൃദ സ്‌കൂട്ടര്‍ വാങ്ങാന്‍ കുറഞ്ഞ പലിശയ്ക്ക് 200 കോടിയുടെ വായ്പ കിട്ടും. 2021-22 വര്‍ഷത്തില്‍ 10,000 ഇരുചക്രവാഹനങ്ങളും 5000 ഓട്ടോ റിക്ഷകളും വാങ്ങാനായി 200 കോടി രൂപയുടെ വായ്പ പദ്ധതിയാണ് ബജറ്റില്‍ നിര്‍ദേശിക്കുന്നത്. ഈ വായ്പകള്‍ക്ക് പലിശ ഇളവു നല്‍കാനായി 15 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുമുണ്ട്.

ഇരുചക്രവാഹനം ഉപയോഗിച്ച് വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കാണ് ഈ  വായ്പാ സഹായം. പത്രവിതരണക്കാര്‍, മല്‍സ്യക്കചവടക്കാര്‍, ഹോം ഡെലവിറി നടത്തുന്നവര്‍ എന്നിവര്‍ക്കെല്ലാം ഇന്ധന ചെലവു കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ  ഇരുചക്ര- മുചക്രവാഹനങ്ങള്‍ വാങ്ങാന്‍ പദ്ധതി ഉപയോഗപ്പെടുത്താം.

English Summaty : Low Interest rate Loan for E Scooter and E Auto

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA