ആര്‍ ബി ഐയുടെ വായ്പ നയം: പലിശ നിരക്കില്‍ മാറ്റമില്ല

HIGHLIGHTS
  • റിപ്പോ-റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ല
rbi-new-size
SHARE

പ്രതീക്ഷിച്ചതുപോലെ പലിശ നിരക്കില്‍ മാറ്റമില്ലാതെ ആര്‍ ബി ഐ പണ-വായ്പ നയം പ്രഖ്യാപിച്ചു. കോവിഡ് മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുമ്പോള്‍, വിലക്കയറ്റം ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ അടിസ്ഥാന നയത്തില്‍ മാറ്റം വരുത്താതെയുളള പ്രഖ്യാപനം ഉണ്ടാവുമെന്ന് തന്നെയായിരുന്നു വിപണി പ്രതീക്ഷിച്ചിരുന്നത്. റിപ്പോ നിരക്കിലും റിവേഴ്‌സ് റിപ്പോ നിരക്കിലും മാറ്റമില്ല.

ബാങ്കുകള്‍ക്ക് ആര്‍ ബി ഐ നല്‍കുന്ന വായ്പ നിരക്കാണ് റിപ്പോ. കേന്ദ്ര ബാങ്കിന് ബാങ്കുകള്‍ നല്‍കുന്ന വായ്പ പലിശയാണ് റിവേഴ്‌സ് റിപ്പോ. റിപ്പോ നിരക്ക് നാല് ശതമാനമായും റിവേഴ്‌സ് റിപ്പോ 3.35 ശതമാനമായും തുടരും. കഴിഞ്ഞ അഞ്ച് അവലോകന യോഗങ്ങളിലും നിരക്ക് മാറ്റിയിട്ടില്ല.

കോവിഡ് രണ്ടാം തരംഗത്തിന്റെ ആശയക്കുഴപ്പത്തിലാണ് സമ്പദ് വ്യവസ്ഥ. ഇതര രാജ്യങ്ങളz പോലെയല്ല, പ്രതിരോധ കുത്തിവയ്പുകള്‍ ഏങ്ങുമെത്തeത്തിടത്തോളം കാലം നിര്‍ണായ നടപടികള്‍ക്ക് കേന്ദ്ര ബാങ്ക് മുതിരില്ല എന്നായിരുന്നു വിലയിരുത്തല്‍

English Summary : RBI kept Repo Rate Unchanged

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA