ഇനി മുതല്‍ ബാങ്ക് അവധിയാണെങ്കിലും ശമ്പളം കിട്ടും

HIGHLIGHTS
  • ആര്‍ ബി ഐ തീരുമാനം ഓഗസ്റ്റ് മുതല്‍
625851522
SHARE

മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് ഞായറാഴ്ചയോ മറ്റ് ബാങ്ക് അവധി ദിനങ്ങളോ ഇനി മുതല്‍ ബാധകമാകില്ല. നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (എന്‍ എ സി എച്ച്) സംവിധാനം എല്ലാ ദിവസവും ലഭ്യമാക്കാന്‍ ആര്‍ ബി ഐ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇത്. ഓഗ്റ്റ് ഒന്നു മുതല്‍ ബാങ്ക് അവധികള്‍ ശമ്പളമടക്കമുള്ള സാമ്പത്തിക വിനിമയത്തിന് തടസമാകില്ല. അവധി ദിവസമായാലും ശമ്പളം നിങ്ങളുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ആകും. അതുപോലെ മ്യൂച്ച്വല്‍ ഫണ്ട് എസ് ഐ പി, ഭവന-വാഹന വായ്പ അടക്കമുളളവയുടെ ഇ എം ഐ, ടെലിഫോണ്‍, വൈദ്യുത ബില്ലുകള്‍ തുടങ്ങിയവയുടെ 'ഓട്ടോ ഡെബിറ്റ്' ഇവ ഞായറാഴ്ചകളിലും മറ്റ് ബാങ്ക്  അവധി ദിനങ്ങളിലും സുഗമമായി  നടക്കും.

ഓട്ടോ ഡെബിറ്റ്

നിലവില്‍ അക്കൗണ്ടില്‍ നിന്ന് മാസത്തിലെ പ്രത്യേക തീയതിയില്‍ പണം എടുക്കാന്‍ ബാങ്കിന് മുന്‍കൂര്‍ അനുമതി നല്‍കുന്ന 'ഓട്ടോ ഡെബിറ്റ്' നിര്‍ദേശം ഞായറാഴ്ചകളിലും ബാങ്ക് അവധി ദിനങ്ങളിലും ബാധകമാവില്ല. തൊട്ടടുത്ത ദിവസം പണം അക്കൗണ്ടില്‍ നിന്ന് എടുക്കുകയാണ് പതിവ്. എന്‍ എ സി എച്ച് സംവിധാനമുപയോഗിച്ച് ശമ്പളം ക്രെഡിറ്റ് ചെയ്യുന്ന കമ്പനികളുടെ കാര്യത്തിലും അവധി ദിനങ്ങളില്‍ ഒന്നും സംഭവിക്കില്ല. പുതിയ തീരുമാനത്തോടെ ഈ അവസ്ഥ മാറുകയും മുന്‍കൂട്ടി നിര്‍ദേശം നല്‍കിയിട്ടുള്ള പണമിടപാടുകള്‍ നടക്കുകയും ചെയ്യും.

പ്രായോഗിക ബുദ്ധിമുട്ട്

ഓണ്‍ലൈന്‍ പണവിനിമയ സംവിധാനമായി ആര്‍ ടി ജി എസ്, എന്‍ ഇ എഫ് ടി എന്നിവ കഴിഞ്ഞ വര്‍ഷം ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയില്‍ മാറ്റിയിരുന്നു. ഈ സാഹചര്യത്തില്‍ എന്‍ എ സി എച്ച് ബാങ്ക് പ്രവര്‍ത്തിദിനത്തില്‍ മാത്രം പരിമിതപ്പെടുത്തുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ചാണ് പുതിയ തീരുമാനം.  കഴിഞ്ഞ ദിവസത്തെ പണ നയ അവലോകന യോഗത്തില്‍ ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്താ ദാസ് ആണ് പ്രഖ്യാപനം നടത്തിയത്.

English Summary : You will get Salary even in Bank Holidays

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA