ചെലവ് അത്യാവശ്യത്തിന് മാത്രം, ഡിജിറ്റല്‍ പണമിടപാട് കുത്തനെ ഇടിഞ്ഞു

HIGHLIGHTS
  • ഡിജിറ്റല്‍ പണമിടപാട് ഏപ്രില്‍, മേയ് മാസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തി
Chart
SHARE

കോവിഡിന്റെ രണ്ടാം വരവില്‍ രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടില്‍ വന്‍ ഇടിവ്. മാര്‍ച്ച് വരെ തുടര്‍ച്ചയായി ഉയര്‍ച്ച കാണിച്ച ഡിജിറ്റല്‍ പണമിടപാട് ഏപ്രില്‍, മേയ് മാസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തി. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് യു പി ഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്), ഐ എം പി എസ് ( ഇമ്മീഡിയറ്റ് പേയ്‌മെന്റ് സര്‍വീസ്) എന്നിവയിലാണ് കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയത്. ഓണ്‍ലൈന്‍ ഫണ്ട് ട്രാന്‍സ്ഫറായ ഐ എം പി എസ് ഇടപാടില്‍ 13.4 ശതമാനവും യു പി ഐ യില്‍ 4.21 ശതമാനവുമാണ് കുറവുണ്ടായത്.

മാര്‍ച്ച് വരെ ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നതാണ് രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട്. എന്നാല്‍ കോവിഡ് വ്യാപനം ശക്തമായതോടെ പണചുരുക്കം നേരിട്ടതിനെ തുടര്‍ന്ന് അത്യാവശ്യകാര്യങ്ങള്‍ക്കായി മാത്രം ചെലവ് പരിമിതപ്പെടുത്തിയതാണ് ഡിജിറ്റല്‍ ഇടപാടുകള്‍ കുറയാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആര്‍ ബി ഐ നിയന്ത്രിക്കുന്ന ആര്‍ ടി ജി എസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്), എന്‍ ഇ എഫ് ടി (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍) കൂടാതെ ക്രെഡിറ്റ് കാര്‍ഡ് അടിസ്ഥാനപ്പെടുത്തിയുള്ള പണമിടപാടിലും ഇക്കാലയളവില്‍ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതിന്റെ കണക്കുകള്‍ വ്യക്തമല്ല.

English Summary : Digital Transaction is going down

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA