മൊബൈല്‍ എടിഎമ്മുമായി എച്ച്‌ഡിഎഫ്‌സി ബാങ്ക്‌

HIGHLIGHTS
  • പതിനഞ്ച്‌ തരം ഇടപാടുകള്‍ നടത്താന്‍ കഴിയും
SHARE

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ലോക് ഡൗണിനെ തുടർന്ന് ഇടപാടുകാരെ സഹായിക്കുന്നതിനായി എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ മൊബൈല്‍ എടിഎം അവതരിപ്പിച്ചു. തിരുവനന്തപുരം, കൊച്ചി ഉള്‍പ്പടെ രാജ്യത്തെ അമ്പതോളം നഗരങ്ങളില്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മൊബൈല്‍ എടിഎം സേവനം ലഭ്യമാണ്.

ഡല്‍ഹി, മുംബൈ, ചെന്നൈ, തിരുവനന്തപുരം, ബംഗളൂരു, മൈസൂര്‍ എന്നിവ ഉള്‍പ്പടെ നിരവധി നഗരങ്ങളില്‍ നിലവില്‍ മൊബൈല്‍ എടിഎം പ്രവര്‍ത്തനക്ഷമമാണ്‌. 

മൊബൈല്‍ എടിഎം ഉപയോഗിച്ച്‌ പതിനഞ്ച്‌ തരം ഇടപാടുകള്‍ ഉപഭോക്താക്കള്‍ക്ക്‌ നടത്താന്‍ കഴിയും. ഓരോ പ്രദേശത്തും നിശ്ചിത സമയത്തായിരിക്കും മൊബൈല്‍ എടിഎം എത്തുക. ഒരു ദിവസം 3-4 ഇടങ്ങിളിലായി മൊബൈല്‍ എടിഎം സേവനം ലഭ്യമാക്കും.

ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയ്‌ക്ക്‌ വേണ്ടിയുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും സേവനം ലഭ്യമാക്കുക എന്ന്‌ ബാങ്ക്‌ അറിയിച്ചു.

English Summary: HDFC Bank Launched Mobile ATM

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA