ADVERTISEMENT

തൃശൂർ ആസ്ഥാനമായുള്ള കാത്തലിക് സിറിയൻ ബാങ്ക് ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ ഇന്ത്യാ ലിസ്റ്റിൽ രണ്ടാം സ്ഥാനം നേടിക്കൊണ്ട് കേരളാ ബാങ്കിംഗ് മേഖലയക്ക് അഭിമാനമാകുന്നു. ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കിന് എട്ടാം സ്ഥാനമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച പത്തു ബാങ്കുകളുടെ ലിസ്റ്റ്  ആണ് ഫോബ്സ് പുറത്തുവിട്ടിരിക്കുന്നത്. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ സ്റ്റാറ്റിസ്റ്റയുമായി ചേർന്നു കൊണ്ടായിരുന്നു സർവെ. ഇന്ത്യയിൽ പ്രവർത്തിക്കുന്ന മുപ്പതോളം ഇന്ത്യൻ ബാങ്കുകളെയും വിദേശ ബാങ്കുകളെയും കുറിച്ചായിരുന്നു സർവെ.

സംതൃപ്ത ബാങ്കിങ് സാധ്യമാക്കുന്ന ബാങ്കുകൾ ഏതെന്ന അന്വേഷണമായിരുന്നു സർവെയുടെ അടിസ്ഥാനം. വിശ്വാസം, നിരക്കുകൾ, ഡിജിറ്റൽ സേവനങ്ങൾ, ധനകാര്യ ഉപദേശങ്ങൾ എന്നീ കാര്യങ്ങളിലുള്ള ഉപഭോക്താക്കളുടെ അഭിപ്രായങ്ങളെ ആധാരമാക്കിയായിരുന്നു വിലയിരുത്തൽ. രാജ്യാന്തര തലത്തിൽ 43000 ബാങ്കിങ് ഉപഭോക്താക്കളിൽ നിന്ന് സമാഹരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഫോബ്സിന്റെ പ്രഖ്യാപനം.

സിങ്കപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡി ബി എസ് ബാങ്ക് ആണ് ഒന്നാം സ്ഥാനത്ത്. മൂന്ന്, നാല് , അഞ്ച്, ആറ്, ഏഴ്, ഒമ്പത്, പത്ത് സ്ഥാനങ്ങൾ യഥാക്രമം ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, കോട്ടക് മഹിന്ദ്ര, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സാരസ്വത് ബാങ്ക്, സ്റ്റാൻ്റേർഡ് ചാർട്ടേഡ് ബാങ്ക് എന്നിവ നേടി.

English Summary: According to Forbs World's best Bank Survey Kerala Based CSB is the Second Best Bank 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com