ADVERTISEMENT

ചാർജീടാക്കാതെ സൗജന്യ എടിഎം ഇടപാടു നടത്താനായാലോ? റിസർവ് ബാങ്ക് ഇതിനുള്ള സർവീസ് ചാർജ്  ആഗസ്റ്റ് ഒന്നു മുതൽ വർധിപ്പിക്കാനിരിക്കെയാണ്  ഇൻഡസിൻഡ് ബാങ്കും, ഐഡിബിഐ ബാങ്കും അവരുടെ ഉപഭോക്താക്കൾക്ക് സൗജന്യ എടിഎം ഇടപാടിനുള്ള സൗകര്യം ഒരുക്കുന്നത്. എടിഎം ഇടപാടുകൾക്ക് ഒരു മാസം 5 സൗജന്യ പണമിടപാടാണ് നഗരങ്ങളിൽ ഇപ്പോൾ അതാതു ബാങ്കുകൾ നൽകിവരുന്നത്. അതിനു മുകളിലുള്ള ഓരോ ഇടപാടിനും, 20 രൂപ നിരക്കിൽ ഈടാക്കും. ആഗസ്റ്റ് മുതൽ ഇത് 21 രൂപയാകും  എന്നാൽ സൗജന്യമായി പരിധിയില്ലാതെ എടിഎം ഉപയോഗിക്കുവാനുള്ള സൗകര്യം ഇൻഡസിൻഡ് ബാങ്കും, ഐഡിബിഐ ബാങ്കും അവരുടെ ഉപഭോക്താക്കൾക്ക് ഒരുക്കുന്നു. ഇൻഡസിൻഡ് ബാങ്കിന്റെ ഡെബിറ്റ്കാർഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെ എടിഎമ്മിൽ നിന്നും, സൗജന്യമായി  ഇടപാടുകൾ നടത്തുവാനും സാധിക്കും.

സേവിങ്സ് അക്കൗണ്ടിൽ കുറഞ്ഞത് 25,000 രൂപ ഉണ്ടെങ്കിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ അവയുടെ അനുബന്ധ ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്നും പരിധിയില്ലാതെ ഇടപാടുകൾ നടത്തുവാൻ അനുവദിക്കുന്നുണ്ട്‌.സേവിങ്സ് അക്കൗണ്ടിൽ 100,000 ത്തിനു മുകളിൽ തുകയുണ്ടെങ്കിൽ മറ്റു ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്നും എസ്ബിഐ ഉപഭോക്താക്കൾക്ക് പരിധിയില്ലാതെ  സൗജന്യമായി ഇടപാടുകൾ നടത്താനാകും. 

English Summary. These Banks will give free ATM Transaction

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com