ഡിജിറ്റല്‍ സേവിങ്സ് അക്കൗണ്ട് തുടങ്ങാം, സ്വന്തം ബാങ്കറാകാം

HIGHLIGHTS
  • നേട്ടങ്ങള്‍ അനവധി
money-4
SHARE

ഇനി ബാങ്കിന്റെയോ ബാങ്കുദ്യോഗസ്ഥരുടെയോ സഹായമില്ലാതെ ഏതൊരാള്‍ക്കും ഡിജിറ്റല്‍ സേവിങ്സ് അക്കൗണ്ട് തു‍ടങ്ങാം.

പരമ്പരാഗത സേവിങ്സ് അക്കൗണ്ടുകളില്‍ നിന്നും വ്യത്യസ്തമാണിത്. സേവിങ്സ് അക്കൗണ്ട് തുറക്കാന്‍ ബാങ്കിൽ പോകണമെങ്കില്‍ ഇവിടെ അതിന്റെ ആവശ്യമില്ല. സ്വന്തം വീട്ടിലോ, ഓഫീസിലോ സൗകര്യപ്രദമായ സ്ഥലത്തിരുന്ന് വളരെ വേഗത്തില്‍ സ്വന്തം ഫണ്ടുകള്‍ മാനേജ് ചെയ്യാമെന്നുള്ളതും നേട്ടമാണ്. പരമ്പരാഗത-ഡിജിറ്റല്‍ സേവിങ്സ് അക്കൗണ്ടുകള്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു നോക്കാം.

അക്കൗണ്ട് തുറക്കല്‍

സാധാരണ നിലയില്‍ ബാങ്കുകളില്‍ അക്കൗണ്ട് തുറക്കണമെങ്കില്‍ ശാഖ സന്ദര്‍ശിക്കണം. ആരെങ്കിലും പരിചയപ്പെടുത്തണമെന്ന കാലഹരണപ്പെട്ട സമ്പ്രദായമടക്കം നിരവധി നൂലാമാലകള്‍ ഉണ്ട്. ഡിജിറ്റല്‍ സേവിങ്സ് അക്കൗണ്ടിന് ഇതൊന്നും വേണ്ട. സ്വന്തം ഫോണിൽ നിന്നോ ലാപ്പിൽ നിന്നോ നിമിഷ നേരം കൊണ്ട് അക്കൗണ്ട് തുടങ്ങാം. രേഖകള്‍ ഓണ്‍ലൈനായി സമർപ്പിച്ച് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി പണമിടപാടുകള്‍ ആരംഭിക്കാം. ആപ്പു വഴി ഡിജിറ്റല്‍ അക്കൗണ്ട് തുടങ്ങാം. ആധാര്‍, പാന്‍കാര്‍ഡ്, മൊബൈല്‍ ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ് എന്നിവയാണ് ഇതിനായി വേണ്ടത്.

ഡെബിറ്റ് കാര്‍ഡ്

സാധാരണ സേവിങ്സ് അക്കൗണ്ടുടമകള്‍ക്ക് ലഭിക്കുന്ന വിധത്തില്‍ ഇവിടെയും ഡെബിറ്റ് കാര്‍ഡ് ലഭിക്കും. സാധനങ്ങള്‍ വാങ്ങാനും ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്കും ഈ വെര്‍ച്ച്വല്‍ കാര്‍ഡ് ഉപയോഗിക്കാം. കാര്‍ഡ് കൊണ്ട് നടക്കേണ്ടതില്ല എന്ന ഗുണവുമുണ്ട്. സാധാരണ സേവിങ്സ് അക്കൗണ്ടുകള്‍ക്കൊപ്പം ലഭിക്കുന്ന ഡെബിറ്റ് കാര്‍ഡുകള്‍ക്ക് വാര്‍ഷിക ഫീസ് ചുമത്താറുണ്ട്. ഇവിടെ നിലവില്‍ ഫീസില്ല.  ചില ബാങ്കുകള്‍ ചെക്ക് ബുക്കും വിര്‍ച്ച്വല്‍ കാര്‍ഡിനോടൊപ്പം നല്‍കുന്നുണ്ട്.

പണമിടപാട് സൗജന്യം

എന്‍ ഇ എഫ് ടി, ആര്‍ ടി ജി എസ്, യു പി ഐ അടക്കമുള്ള എല്ലാ ഓണ്‍ലൈന്‍ പണമിടപാടും ഡിജിറ്റല്‍ അക്കൗണ്ടാണെങ്കില്‍ സൗജന്യമാണ്. അതായത് പ്രോസസിങ് ഫീസ് ഇല്ലാതെ ആര്‍ക്കും എവിടെ നിന്നും പണം കൈമാറാം.

English Summary : It is Easy to Start a Digital Savings Account

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA