ജാഗ്രത! ഇത്തരം ലിങ്കുകള്‍ തുറക്കരുത്

HIGHLIGHTS
  • പുതിയ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി എസ് ബി ഐ
money-fraud
SHARE

കെ വൈ സി രേഖകളുടെ പേരില്‍ പുതിയ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും അക്കൗണ്ടുടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി എസ് ബി ഐ. നേരത്തെ  കെ വൈ സി രേഖകളുടെ പരിശോധനയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ഫോണ്‍കോളുകളാണ് വന്നിരുന്നതെങ്കില്‍ ഇപ്പോല്‍ മൊബൈല്‍ സന്ദേശങ്ങളും ഇ മെയിലുകളുമാണ് അക്കൗണ്ടുടമകള്‍ക്ക് ലഭിക്കുന്നതെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്.

ലിങ്ക് തുറക്കേണ്ട

ബാങ്ക് ഉദ്യോഗസ്ഥരോ, ഔദ്യോഗിക പ്രതിനിധികളോ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പുകാര്‍ ലിങ്കുകള്‍ അയക്കുന്നത്. ഒരു കാരണവശാലും ഇത്തരം ലിങ്കുകള്‍ തുറക്കരുതെന്നാണ് നിര്‍ദേശം. ഇതിലൂടെ അക്കൗണ്ടുടമകളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. ഇത്തരം തട്ടിപ്പുകള്‍ വ്യാപകണാണെന്നും കരുതിയിരിക്കണമന്നും ബാങ്ക് ട്വിറ്ററില്‍ വ്യക്തമാക്കി. കോവിഡിനെ തുടര്‍ന്ന് കെ വൈ സി രേഖകള്‍ ഓണ്‍ലൈന്‍ വഴിയോ തപാല്‍ വഴിയോ അയക്കാമെന്ന് എസ് ബി ഐ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന സഹായം വാഗ്ദാനം ചെയ്ത് ഫോണ്‍ കോളിലൂടെ ഒടിപി കൈക്കലാക്കിയുള്ള തട്ടിപ്പുകള്‍ അരങ്ങേറിയിരുന്നു. ഇത് ഫലിക്കാതായതോടെയാണ് പുതിയ രീതി പരീക്ഷിക്കുന്നത്.

 സമയം നീട്ടി

യഥാര്‍ഥ അക്കൗണ്ടുടമയാണെന്നുറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് കെ വൈ സി ബാങ്കുകള്‍ ആവശ്യപ്പെടുന്നത്. കൃത്യമായ ഇടവേളകളില്‍ ബാങ്കുകള്‍ ഇങ്ങനെ ആവശ്യപ്പെടാറുണ്ട്. എന്നാല്‍ കോവിഡ പശ്ചാത്തലത്തില്‍ ഇതിനുള്ള സമയപരിധി ആര്‍ ബി ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. ഇതിനിടയില്‍ രേഖ സമര്‍പ്പിക്കാത്തവര്‍ക്കെതിരെ നടപടി പാടില്ലെന്നും ആര്‍ ബി ഐ വിലക്കിയിട്ടുണ്ട്.

സുരക്ഷാ മുന്നറിയിപ്പുകള്‍.

∙ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കുക.

∙കെ വൈ സി അപ്‌ഡേറ്റ് ചെയ്യുന്നതിനായി ബാങ്ക് ഒരിക്കലും ഒരു ലിങ്കും അയക്കില്ല.

∙മൊബൈല്‍ നമ്പറോ ഒടിപി അടക്കമുള്ള രഹസ്യ വിവരങ്ങളോ പങ്ക് വയ്ക്കരുത്.

∙അക്കൗണ്ടില്‍ ഏതെങ്കിലും വിധത്തിലുള്ള തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടാല്‍ സൈബര്‍ ക്രൈം വിഭാഗത്തില്‍ ബന്ധപ്പെടാന്‍ https://cybercrime.gov.in/ എന്ന ലിങ്ക് ഉപയോഗിക്കാം.

English Summary : Beware About Financial Frauds

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA