ഡോക്ടര്‍മാര്‍ക്ക് ബാങ്കിങ് സേവനങ്ങളുമായി ഐസിഐസിഐ ബാങ്ക്

HIGHLIGHTS
  • ഡോക്ടര്‍മാര്‍ക്ക് വിപുലമായ ബാങ്കിങ് സേവനങ്ങൾ ലഭ്യമാകും
doctor-doctors-1248
SHARE

ഐസിഐസിഐ ബാങ്ക് ഡോക്ടര്‍മാര്‍ക്കായി പ്രത്യേക ബാങ്കിങ് സേവനങ്ങളൊരുക്കുന്നു. ഡോക്ടര്‍മാരുടെ ദിനത്തിൽ 'സല്യൂട്ട് ഡോക്‌ടേഴ്‌സ്' എന്ന പദ്ധതിക്കു കീഴില്‍ ഓരോ ഡോക്ടര്‍മാര്‍ക്കും ആവശ്യമായ വ്യക്തിഗത സേവനങ്ങളാണ് അവതരിപ്പിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റും, ആശുപത്രിയുടെയോ ക്ലിനിക്കിന്റെയോ ഉടമയായ  ഡോക്‌ടർമാർ വരെ ഇതില്‍ ഉള്‍പ്പെടും. സേവനങ്ങള്‍ പലതും ഡിജിറ്റലും ഉടനടി ലഭ്യമാകുന്നതുമാണ്. ഡോക്ടര്‍മാര്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യമായ ബാങ്കിങ് സേവനങ്ങളെല്ലാം ഇതിനു കീഴില്‍ ലഭ്യമാകും. വ്യക്തിപരവും ബിസിനസ് ആവശ്യങ്ങള്‍ക്കുമായുള്ള സേവിങ്‌സ്, കറണ്ട് അക്കൗണ്ടുകള്‍, 10 കോടി രൂപവരെയുള്ള മോര്‍ട്ട്‌ഗേജ് ലോണുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായുള്ള വായ്പ, ബിസിനസ് ലോണ്‍, പേഴ്‌സണല്‍ ലോണ്‍, വിദ്യാഭ്യാസ വായ്പ, വാഹന ലോണ്‍ തുടങ്ങി പ്രത്യേകം തയ്യാറാക്കിയ വായ്പാ പദ്ധതികള്‍, ബിസിനനസ് സഹായങ്ങള്‍, ഓണ്‍ലൈന്‍ ക്ലിനിക്ക് സെറ്റപ്പ് തുടങ്ങിയ മറ്റ് മൂല്യാധിഷ്ഠിത സേവനങ്ങളും 'സല്യൂട്ട് ഡോക്‌ടേഴ്‌സ്' പദ്ധതയില്‍ ഉള്‍പ്പെടുന്നു.

English Summary : ICICI Bank Launched Variety Banking Services for Doctors

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA