ടേം ഡിപോസിറ്റിന്റെ കാലാവധി തീർന്നോ? ഉയർന്ന പലിശ ലഭിച്ചേക്കില്ല

HIGHLIGHTS
  • സഹകരണ ബാങ്കുകളിലെ ഇത്തരം തുകയ്ക്കും നിബന്ധന ബാധകമാണ്
invest
SHARE

കാലാവധി തീര്‍ന്ന ശേഷം നിക്ഷേപകര്‍ക്കു തിരികെ കൊടുത്തിട്ടില്ലാത്ത തുകകള്‍ക്കുള്ള പലിശ സംബന്ധിച്ച നിബന്ധനകള്‍ പരിഷ്‌ക്കരിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. കാലാവധി കഴിഞ്ഞ ടേം ഡെപോസിറ്റുകളില്‍ തിരികെ കൊടുക്കാതെ ബാങ്കിലുള്ള തുകയ്ക്ക് എസ്ബി അക്കൗണ്ടുകളുടെ നിരക്കില്‍ പലിശ നല്‍കണമെന്നാണ് നിലവിലുള്ള നിബന്ധന. എന്നാല്‍ കാലാവധി പൂര്‍ത്തിയായ ടേം ഡെപോസിറ്റിന്റെ കരാര്‍ പ്രകാരമുള്ള പലിശ നിരക്ക് എസ്ബി അക്കൗണ്ടിന്റെ പലിശ നിരക്കിനേക്കാള്‍ താഴെയാണെങ്കില്‍ ആ കുറഞ്ഞ നിരക്കിലുള്ള പലിശ നല്‍കിയാല്‍ മതിയാവും എന്നാണ് പുതിയ നിബന്ധന.  സഹകരണ ബാങ്കുകളിലെ കാലാവധി കഴിഞ്ഞിട്ടും തിരികെ നല്‍കാതെ തുടരുന്ന തുകയ്ക്കും പുതിയ നിബന്ധന ബാധകമാണ്. സേവിങ്‌സ് ബാങ്ക് പലിശ നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കുള്ള ടേം ഡെപോസിറ്റുകള്‍ കാലാവധി കഴിഞ്ഞിട്ടും പിന്‍വലിക്കാതിരുന്നാല്‍ ഉയര്‍ന്ന പലിശ ലഭിക്കുന്ന സാഹചര്യം ഇതോടെ ഇല്ലാതാകും.

English Summary: Latest Changes Regarding Interest Rate of Matured Term Deposits

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA