ADVERTISEMENT

അക്കൗണ്ടിലെ പണത്തിന് ഉയര്‍ന്ന പലിശയും ഒപ്പം ലിക്വിഡിറ്റിയും ലഭിക്കണമെങ്കില്‍ എന്ത് ചെയ്യണം? അതിനുള്ള മാർഗമാണ് സ്വീപ്പ്- ഇന്‍- അക്കൗണ്ടുകള്‍ ഒരു പരിധി വരെ ഈ രണ്ട് പ്രശ്‌നങ്ങളെയും അഡ്രസ് ചെയ്യുന്നതാണ്. നിങ്ങള്‍ക്ക് എഫ് ഡി യുടെ പലിശയും കിട്ടും. ആവശ്യത്തിന് ഉപയോഗിക്കുകയുമാകാം.

സ്വീപ്പ്-ഇന്‍-അക്കൗണ്ടുകള്‍

സേവിങ്സ് അക്കൗണ്ടിലെ പണം കാര്യമായി ഉപയോഗിക്കുന്നില്ലാത്തവര്‍ക്ക് വരുമാനം കൂട്ടാനുള്ള മികച്ച മാര്‍ഗമാണ് ഇത്. പല ബാങ്കുകളും ഇപ്പോള്‍ സ്വീപ്പ് ഇന്‍ അക്കൗണ്ടുകള്‍ ലഭ്യമാക്കുന്നുണ്ട്.  ഇത്തരം അക്കൗണ്ടുകളില്‍ എസ് ബി യിലെ തുക ഒരു പ്രത്യേക പരിധി കഴിഞ്ഞാല്‍  എഫ് ഡി യിലേക്ക് പോകും. അതായത് നിങ്ങളുടെ ആവശ്യം കഴിഞ്ഞുള്ള തുക വെറുതെ കിടക്കുന്നില്ല. അതിലൂടെ ആകർഷകമായ വരുമാനം ഉറപ്പാക്കാനാകും.

നിങ്ങളുടെ സേവിങ്സ് അക്കൗണ്ടില്‍ 80,000 രൂപ ഉണ്ടെന്ന് കരുതുക. ഈ പണം അത്യാവശ്യമി്ല്ലാത്തതിനാല്‍ എടുക്കുന്നില്ല. എപ്പോഴെങ്കിലും ആവശ്യമുണ്ടായേക്കാമെന്ന നിലയിലാണ് ഇത് സൂക്ഷിക്കുന്നത്. സ്വീപ്പ് ഇന്‍ അക്കൗണ്ടുകളില്‍ ഒരു മിനിമം ബാലന്‍സ് എസ് ബി അക്കൗണ്ടില്‍ നിര്‍ത്തി ബാക്കി തുക എഫ് ഡിയിലേക്ക് മാറുന്നു. ഉദാഹരണത്തിന് 25,000 രൂപയാണ് മിനിമം സേവിങ്സ് അക്കൗണ്ട് ബാലന്‍സ് എങ്കില്‍ ബാക്കി 60,000 രൂപ എഫ് ഡി യിലേക്ക് മാറുന്നു. ചുരുങ്ങിയ എസ് ബി അക്കൗണ്ട് ബാലന്‍സ് ബാങ്കുകളാണ് തീരുമാനിക്കുക.

പണത്തിന്റെ ആവശ്യം

എന്നാല്‍ എല്ലായ്‌പ്പോഴും സ്വീപ്പ്- ഇന്‍- അക്കൗണ്ടുകള്‍ ഗുണകരമാവില്ല. തുടര്‍ച്ചയായി പണം ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ ഇത് കൊണ്ട് കാര്യമുണ്ടാവില്ല. ഇത്തരം കേസുകളില്‍ ഉയര്‍ന്ന പലിശ എന്ന സ്വപ്‌നം നടക്കില്ല. കാരണം ഉയര്‍ന്ന പലിശ നല്‍കുന്നത് നിങ്ങളുടെ പണം എത്ര ദിവസം എഫ് ഡി ആയി നിലനിര്‍ത്തിയിട്ടുണ്ട് എന്നുള്ളതിനെ ആശ്രയിച്ചാണ്. എഫ് ഡി കാലാവധിക്ക് മുമ്പ് അതിലെ പണം പിന്‍വലിച്ചാല്‍ അത്രയും ദിവസത്തേയ്ക്ക് ബാധകമായ സ്ഥിര നിക്ഷേപ പലിശയേ ലഭിക്കൂ.

English Summary : Know the Details about Sweep in Account

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com