ADVERTISEMENT

എസ് ബി അക്കൗണ്ടില്‍ കൂടുതല്‍ പണം സൂക്ഷിക്കുന്ന എസ് ബി ഐ ഇടപാടുകാരനാണോ നിങ്ങള്‍? എങ്കില്‍ എസ് ബി ഐ സേവിങ്സ് പ്ലസ് അക്കൗണ്ടിലേക്ക് മാറൂ. ആവശ്യത്തിന് പണം ഉപയോഗിക്കാം എന്നതിനൊപ്പം കൂടുതല്‍ പലിശ വരുമാനം ഉറപ്പാക്കുകയും ചെയ്യാം. സാധാരണ 2.5-2.7 ശതമാനം പലിശയാണ് സേവിങ്സ് അക്കൗണ്ടില്‍ ഇപ്പോൾ ലഭിക്കുക. കൂടുതല്‍ റിസ്‌ക് എടുക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്കും എന്നാല്‍ ഉയര്‍ന്ന പലിശ വരുമാനം ലക്ഷ്യമിടുന്നവര്‍ക്കും നല്ലതാണ് ഈ സേവിങ്സ് പ്ലസ് അക്കൗണ്ട്.

സേവിങ്സ് പ്ലസ് അക്കൗണ്ട്

ആര്‍ക്കും സേവിങ്സ് പ്ലസ് അക്കൗണ്ട് തുറക്കാം. സേവിങ്സ് അക്കൗണ്ടിലെ നിക്ഷേപം ഒരു പരിധി കഴിഞ്ഞാല്‍ ഇവിടെ മള്‍ട്ടി ഓപ്ഷന്‍ ഡിപ്പോസിറ്റ് സ്‌കീമിലേക്ക് (എം ഒ ഡി എസ്) മാറുന്നു. ഇങ്ങനെ മാറുന്ന തുകയ്ക്ക് കൂടിയ പലിശ നിരക്കാണ് ലഭിക്കുക. ഒന്നു മുതല്‍ അഞ്ച് വര്‍ഷത്തേയ്ക്കുള്ള നിക്ഷേപമായിട്ടാണ് ഈ തുക മാറുന്നത്. ബാങ്കിന്റെ സ്ഥിര നിക്ഷേപ പലിശ നിരക്കിന് അര്‍ഹമാണ് ഇങ്ങനെ മാറുന്ന തുക. 1,000 ന്റെ ഗുണിതങ്ങളാവും ഇങ്ങനെ മാറുക.

ചുരുങ്ങിയ പരിധി

എസ് ബി അക്കൗണ്ടില്‍ വെറുതെ കിടക്കുന്ന പണം മുഴുവായും എം ഒ ഡി എസിലേക്ക് മാറുന്നില്ല. ഇതിന് 35,000 രൂപ പരിധി നിര്‍ണയിച്ചിട്ടുണ്ട്. അതായത് നിങ്ങളുടെ സേവിങ്സ് അക്കൗണ്ടില്‍ കിടക്കുന്ന 35,000 രൂപയ്ക്ക് മുകളിലുള്ള തുക 1,000 ന്റെ ഗുണിതങ്ങളായി ഇങ്ങനെ എം ഒ ഡി എസിലേക്ക് മാറുന്നു. ചുരുങ്ങിയത് 10,000 രൂപയെങ്കിലും ഉണ്ടെങ്കിലേ ഇങ്ങനെ മാറുകയുമള്ളു. അതായത് അക്കൗണ്ടില്‍ 45,000 രൂപയെങ്കിലും ചുരുങ്ങിയത് ഉണ്ടായിരിക്കണം.

വായ്പ ലഭിക്കും

ഇത്തരം അക്കൗണ്ടുടമകള്‍ക്ക് വര്‍ഷത്തില്‍ 25 സൗജന്യ ചെക്ക് ലീഫുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. കൂടാതെ സാധാരണ അക്കൗണ്ടിനൊപ്പം ലഭിക്കുന്ന എടിഎം കാര്‍ഡ്, നെറ്റ് ബാങ്കിങ്, എസ് എം എസ് അറിയിപ്പുകള്‍ എന്നിവയും ഉണ്ടാകും. ഇത്തരം അക്കൗണ്ടുകളില്‍ നിന്ന്് വായ്പയും അനുവദിക്കും. പരമാവധി നിക്ഷേപത്തിന് ഇവിടെ പരിധിയില്ല

English Summary : Know More About Savings Plus Account by SBI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com