ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യല്ലേ, നിങ്ങളെ നിരീക്ഷിച്ച് പണം തട്ടിയേക്കും

HIGHLIGHTS
  • ഒടിപി, എടിഎം പിന്‍, കാര്‍ഡിന്റെ സിവിവി എന്നിവ നല്‍കാതിരുന്നാല്‍ തട്ടിപ്പില്‍ പെടില്ല എന്ന വിശ്വാസം തകരുന്നു
data-leak-online-fraud
പ്രതീകാത്മക ചിത്രം
SHARE

ഡിജിറ്റല്‍ ഇടപാടുകളിലെ വിശ്വാസ്യത ഉറപ്പാക്കുന്ന ഒടിപി നമ്പര്‍ നിങ്ങളോട് ചോദിക്കില്ല. ഉപയോഗിക്കുന്ന ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകളുടെ പിന്‍, സിവിവി നമ്പര്‍ ഇവയൊന്നും നിങ്ങള്‍ നല്‍കേണ്ടതില്ല. പക്ഷെ അകൗണ്ടില്‍ നിന്ന് പണം പോകും. നിങ്ങളറിയാതെ നിങ്ങളുടെ ഫോണില്‍ വരുന്ന സന്ദേശങ്ങളും നിങ്ങളുടെ കാര്‍ഡ് വിവരങ്ങള്‍ അടങ്ങിയ അക്കൗണ്ടിന്റെ വിശദാംശങ്ങളും അകലെ ഇരുന്ന് നിരീക്ഷിക്കാനാവുന്ന സംവിധാനങ്ങള്‍ ഉണ്ട് എന്ന് തിരിച്ചറിയുക. ഈ സന്ദേശമാണ് ഓണ്‍ലൈന്‍/ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച് ഏററവും പുതിയ മുന്നറിയിപ്പില്‍ മുന്‍നിരബാങ്കായ എസ് ബി ഐ അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കുന്നത്.

എല്ലാ ആപ്പും ആപ്പല്ല

സുരക്ഷിതവും ലളിതവും സുഗമമവുമായ പണം കൈമാറ്റത്തിന് നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകള്‍ വ്യാജനാണെങ്കില്‍ പണി കിട്ടുമെന്നാണ് എസ് ബി ഐ മുന്നറിയിപ്പ്. കോവിഡ് പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ പതിന്‍മടങ്ങ് വര്‍ധിച്ചതും മനുഷ്യന്റെ പണാവശ്യം കൂടിയതും ചൂഷണം ചെയ്യുകയാണ് ഒര്‍ജിനലിനെ പോലും വെല്ലുന്ന ഇത്തരം ആപ്പുകള്‍. സീസണ്‍ അനുസരിച്ചാണ് തട്ടിപ്പുകാര്‍ അവരുടെ തന്ത്രം മാറ്റുന്നത്.

ആപ്പുകള്‍ വ്യാജനെങ്കില്‍ പണം പോകും

ഒടിപി, എടിഎം പിന്‍നമ്പര്‍, കാര്‍ഡിന്റെ പിന്നിലുള്ള സിവിവി എന്നിവ നല്‍കാതിരുന്നാല്‍ തട്ടിപ്പില്‍ പെടില്ല എന്ന വിശ്വാസത്തെ തന്നെ തകര്‍ക്കുന്നതാണ് ബാങ്കിന്റെ പുതിയ വെളിപ്പെടുത്തല്‍. മുമ്പ് ഇത്തരം വിശദവിവരങ്ങള്‍ ഒരിക്കലും മറ്റാര്‍ക്കും കൈമാറരുതെന്നായിരുന്നു ബാങ്കുകളുടെ മുന്നറിയിപ്പ്. എന്നാല്‍ ഇത് നല്‍കിയില്ലെങ്കിലും നമ്മുടെ ഫോണിലെ ആപ്പുകള്‍ വ്യാജനാണെങ്കില്‍ പണം പോകാനുളള സാധ്യത ഏറെയാണെന്ന് എസ് ബി ഐ ട്വീറ്റില്‍ പറയുന്നു. കാരണം നിങ്ങളുടെ ഫോണിലെ സന്ദേശങ്ങളും മറ്റ് അക്കൗണ്ട് സംബന്ധിച്ച് കാര്യങ്ങളും അകലെ ഇരുന്ന ഇത്തരം ആപ്പുകള്‍ വഴി മനസിലാക്കാമത്രെ.

കോവിഡ് ചികിത്സസഹായ സന്ദേശങ്ങളും

അതുകൊണ്ട് ആപ്പുകള്‍ ഡൗണ്‍ ലോഡ് ചെയ്യുമ്പോള്‍ കൃത്യതയും സൂക്ഷ്മതയും പുലര്‍ത്തുക. മറ്റൊരാളുടെ നിര്‍ദേശമനുസരിച്ച് മാത്രം സാമ്പത്തിക ഇടപാടുകള്‍ക്കുള്ള ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാതെ സ്ഥാപനങ്ങളുടെ യഥാര്‍ഥ ആപ്ലിക്കേഷനുകളാണ് ഫോണില്‍ ഉള്ളതെന്ന് അക്കൗണ്ടുടമകള്‍ ഉറപ്പ് വരുത്തണം. കോവിഡ് ചികിത്സാ സഹായ സന്ദേശങ്ങള്‍ വഴിയും പുതിയ സാഹചര്യത്തില്‍ തട്ടിപ്പുകള്‍ അരങ്ങേറുന്നുണ്ടെന്നും ഇതിനെതിരെയും ജാഗ്രത പാലിക്കണമെന്നും ബാങ്ക് അക്കൗണ്ടുടമകളെ അറിയിക്കുന്നു. മറ്റൊരു പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍  ബാങ്കും ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

English Summary : Beware! These are the New Banking Frauds

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA