ADVERTISEMENT

ബാങ്കുകളുടെ മൊബൈൽ ആപ്പുകൾ വഴി ഓൺലൈൻ പണമിടപാടു നടത്തുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. അതിനൊപ്പം ഇത്തരം സംവിധാനം ഉപയോഗിക്കുമ്പോൾ അശ്രദ്ധ വഴി പണം നഷ്ടപ്പെടുത്തുന്നവരുമുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം അപകടമൊഴിവാക്കാം

∙ തെറ്റു സംഭവിച്ചു എന്നു കാണിച്ച് നിങ്ങളുടെ ബാങ്കിലേക്ക് ഒരു ഇ–മെയിൽ അയയ്ക്കുക. സാധിക്കുമെങ്കിൽ ബ്രാഞ്ചിൽ നേരിട്ടു ചെന്നു പരാതി നൽകുക.

∙ പരാതി ഒട്ടും സമയം കളയാതെ നിങ്ങളുടെ ബാങ്കിൽനിന്നു പണം തെറ്റായി ലഭിച്ച ബാങ്കിലേക്കു ഫോർവേഡ് ചെയ്യപ്പെടണം. അതിനായി ബാങ്കിൽ സമ്മർദം ചെലത്തുക, 

∙ പരാതി ലഭിച്ചാൽ തെറ്റായി പണം ലഭിച്ചയാളുമായി അയാളുടെ ബാങ്ക് ബന്ധപ്പെടുകയും പരാതിയുണ്ടെന്നു ധരിപ്പിക്കുകയും ചെയ്യും. 

∙ സ്വന്തം അക്കൗണ്ടിൽ തെറ്റായി പണം ലഭിച്ചിട്ടുണ്ട് എന്നു തിരിച്ചറിഞ്ഞാൽ, സാധാരണഗതിയിൽ തുക തിരിച്ചയച്ചുകൊള്ളാൻ ആ വ്യക്തി രേഖാമൂലം ബാങ്കിനോട് ആവശ്യപ്പെടും. ബാങ്ക് ഉടൻതന്നെ പണം അയച്ചയാളുടെ അക്കൗണ്ടിലേക്ക് ഓൺലൈനായി നൽകുകയും ചെയ്യും.

∙ എന്നാൽ, ഇവിടെ പണം ലഭിച്ചയാൾ അതു തിരിച്ചുതരാൻ വിസമ്മതിച്ചാൽ അപകടമാണ്. തീർച്ചയായും നിയമടപടികളിലൂടെ ഈ പണം നിങ്ങൾക്കു വസൂലാക്കാൻ സാധിക്കും. പക്ഷേ, അതിനുവേണ്ടി വരുന്ന പണച്ചെലവും ക്ലേശവും വളരെ കൂടുതലായിരിക്കും. അതുകൊണ്ട് ഓൺലൈൻ പണമിടപാടുകളിൽ അൽപം ക്ഷമയും സൂക്ഷ്മതയും പ്രകടിപ്പിക്കുക 

ശ്രദ്ധിക്കാം 2 കാര്യങ്ങൾ 

∙ പണം അയയ്ക്കുന്നയാൾ രണ്ടു തവണ ബെനിഫിഷ്യറിയുടെ അക്കൗണ്ട് നമ്പർ ടൈപ്പ് ചെയ്തു നൽകേണ്ടിവരും. ഇവിടെ തെറ്റു സംഭവിക്കാതെ സൂക്ഷിക്കാം. പക്ഷേ, വളരെ ശ്രദ്ധാപൂർവം ൈകവശമുള്ള അക്കൗണ്ട് നമ്പർ ആദ്യം ‘പഞ്ച്’ ചെയ്യുന്നയാൾ ആദ്യം പഞ്ച് ചെയ്ത അക്കൗണ്ട് നമ്പർ നോക്കിയാവും രണ്ടാമത് നൽകുക. ഒരിക്കലും അങ്ങനെ ചെയ്യരുത്. രണ്ടു ഘട്ടത്തിലും അക്കൗണ്ട് നമ്പർ ടൈപ്പ് ചെയ്യുന്നത് നിങ്ങൾക്കു ലഭിച്ച അതേ സ്രോതസ്സിൽ നോക്കി തന്നെയാകണം. 

∙ വലിയ തുകയാണ് അയയ്ക്കേണ്ടെതെങ്കിൽ ആ െബനിഫിഷ്യറിക്ക് ഒരു ചെറിയ തുക (ഒരു രൂപയോ മറ്റോ) പരീക്ഷണാർഥം അയയ്ക്കുക. ഉദ്ദേശിച്ച ആൾക്ക് അതു ലഭിച്ചു എന്നുറപ്പു വരുത്തിയിട്ടു മാത്രം വലിയ തുക അയയ്ക്കുക.

English Summary: Keep These Things in Mind before Doing Online Money Transfer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com