ശ്രദ്ധിക്കുക! അടുത്താഴ്ച മുതൽ എടിഎമ്മിൽ നിന്നും 'പണം ചോര്‍ന്നേക്കാം'

HIGHLIGHTS
  • ഓഗസ്റ്റ് 1 മുതല്‍ എ ടി എം ഇടപാടിന് ചെലവേറും
atm-1
SHARE

കാണുന്ന എടിഎമ്മിൽ നിന്നെല്ലാം കാശ് പിൻവലിക്കുന്ന രീതിയുണ്ടെങ്കിൽ ഇനി അതങ്ങ് നിർത്തിയേക്കൂ. അല്ലെങ്കിൽ പണം ചോരും. കാരണം, എ ടി എം മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ചെലവ് ഏറുകയാണെന്ന ന്യായത്തില്‍ പണമിടപാടുകള്‍ക്ക് ചാര്‍ജ് കൂട്ടുകയാണ്. എടിഎമ്മിൽ നിന്ന് പണം പിന്‍വലിക്കുന്നതിനും ബാലന്‍സ് തിരയുന്നതിനുമടക്കമുള്ള ചാര്‍ജുകൾ കൂട്ടാന്‍ ബാങ്കുകള്‍ക്ക് ആര്‍ ബി ഐ കഴിഞ്ഞയിടെ അനുമതി നല്‍കിയതാണ് കാരണം. മാസം നിശ്ചയിച്ചിട്ടുള്ള പരിധിയില്‍ കവിഞ്ഞുള്ള എടിഎം ഉപയോഗത്തിന് ഇടപാട് ഒന്നിന് 21 രൂപയാക്കി ചാര്‍ജ് വർധിപ്പിക്കാനുള്ള തീരുമാനം ജൂണിലായിരുന്നു. പുതിയ തീരമാനത്തോടെ പരിധിക്കകത്ത് നിന്ന് നിരക്കുയര്‍ത്താന്‍ ബാങ്കുകള്‍ക്കാകും. കൂടാതെ ഇന്റര്‍ ചേയ്ഞ്ച് നിരക്കിലും വര്‍ധനവ് വരുന്നുണ്ട്.

സൗജന്യ എടിഎം ഉപയോഗത്തിന് പുറമേ വരുന്ന ഇടപാടുകള്‍ക്കാണ് നിരക്ക് വര്‍ധനവ് ബാധകമാകുക. നിലവില്‍ സ്വന്തം ബാങ്കുകളുടെ എടിഎം മാസത്തില്‍ അഞ്ച് തവണ സൗജന്യമായി ഉപയോഗിക്കാം. മറ്റ് ബാങ്കുകളുടേത് മൂന്നും.

ഇന്റര്‍ചേയ്ഞ്ച് ഫീസും കൂടും

ഉയര്‍ന്ന ഇന്റര്‍ചെയ്ഞ്ച് ചാര്‍ജുകളും എടിഎം പ്രവര്‍ത്തികാനുള്ള ചെലവും കണക്കിലെടുത്താണ് വര്‍ധനവ്. നേരത്തെ ഇത് പഠിക്കാന്‍ ഒരു സമിതിയെ വച്ചിരുന്നു. ഇതിന്റെ ശുപാര്‍ശ അനുസരിച്ചാണ് വര്‍ധന. ഏത് എടിഎമ്മില്‍ നിന്നും അക്കൗണ്ടുടമകള്‍ക്ക് പണം സ്വീകരിക്കാം. ഒപ്പം ബാലന്‍സ് തിരയുന്നതടക്കമുള്ള നിരവധി പ്രവര്‍ത്തനങ്ങളും നടത്താം. ഇങ്ങനെ സ്വന്തം ബാങ്കിന്റെ എ ടി എമമിലൂടെ അല്ലാതെ ഒരാള്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ അക്കൗണ്ടുടമയുടെ ബാങ്ക് എടിഎം ഉടമയായ ബാങ്കുകള്‍ക്ക് ചാര്‍ജ് നല്‍കണം. ഇതാണ് ഇന്റര്‍ചേയ്ഞ്ച് ഫീസ്.

15 രുപ 17 ആകും

നേരത്തേ ആര്‍ ബി ഐ യുടെ തീരുമാനമനുസരിച്ച് സാമ്പത്തിക- സാമ്പത്തികേതര ഇടപാടുകള്‍ക്കുള്ള ഇന്റര്‍ചേയ്ഞ്ച് ഫീസും വര്‍ധിപ്പിച്ചിരുന്നു. സാമ്പത്തിക ഇടപാടിന്റെ (എടിഎമ്മിൽ നിന്ന് പണം പിന്‍വലിക്കല്‍, നിക്ഷേപിക്കല്‍ തുടങ്ങിയവ) ഇന്റര്‍ചേയ്ഞ്ച് ചാര്‍ജ് 15 ല്‍ നിന്ന് 17 രൂപയായിട്ടാണ് വര്‍ധിപ്പിച്ചത്. ഇടപാടൊന്നിന് നിലവിലെ അഞ്ച് രൂപയില്‍ നിന്ന് ആറ് ആക്കിയാണ് സാമ്പത്തികേതര ഇടപാടിന്റെ ചാര്‍ജ് ഉയര്‍ത്തിയിട്ടുള്ളത്. ഇത് 2021 ഓഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തിലാകും.

ജാഗ്രത വേണം

ഈ സാഹചര്യത്തില്‍ എടിഎം ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കുന്നത് കൂടുതല്‍ പണം നഷ്ടപെടാതിരിക്കാന്‍ നല്ലതാണ്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയും ഇന്ധന വില വര്‍ധനയും സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതത്തില്‍ പ്രത്യേകിച്ച്. സൗജന്യ എടിഎം ഉപയോഗം കൃത്യമായി പാലിക്കുകയും ആവശ്യത്തിന് പണം കൈയ്യില്‍ കരുതുന്നതും ഇത്തരം നിരക്ക് വര്‍ധനയെ പ്രതിരോധിക്കാന്‍ ഒരു പരിധി വരെ സഹായിക്കും

English Summary: ATM Transaction Cost will Increase from August 1

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA