കൃത്യമായി തിരിച്ചടച്ചാലും ഭവന വായ്പ 5 വർഷം വരെ നീളും?

HIGHLIGHTS
  • നിങ്ങളുടെ തിരിച്ചടവ് കാലാവധിയിൽ വർധന വന്നിട്ടുണ്ടോ?
Home-Loan-EMI-0
SHARE

ഭവനവായ്പ എടുത്ത വ്യക്തിയാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ തിരിച്ചടവ് കാലാവധിയിൽ വർധന വന്നിട്ടുണ്ടോ എന്ന് ഉടനെ പരിശോധിക്കുക.

കാരണം  പലർക്കും   വായ്പാ  തിരിച്ചടവ് കാലാവധിയിൽ  സമീപകാലത്തായി കാര്യമായ വർധന വന്നിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആയ എസ്ബിഐയിൽ നിന്നും ഭവനവായ്പ എടുത്തവരുടെ കാലാവധിയിൽ 60 മാസത്തിലധികം വർധനയാണ്  ബാങ്ക് വരുത്തിയിരിക്കുന്നത്.    

വായ്പ എടുത്ത സമയത്തേതിനേക്കാൾ പലിശയിൽ ഒന്നു മുതൽ മൂന്നു ശതമാനം വരെ  കുറവു വന്നിട്ടും തിരിച്ചടവ് കാലയളവിൽ എന്തുകൊണ്ട് ഇങ്ങനൊരു വർധന എന്നു മനസിലാക്കാനാകാതെ  ആശങ്കയിലാണ് വായ്പയെടുത്തവർ.

ആറുമാസ മോറട്ടോറിയം

കോവിഡിനെ തുടർന്നു റിസർവ് ബാങ്ക് അനുവദിച്ച ആറുമാസ മോറട്ടോറിയം  മൂലം  ആണ് ഭവനവായ്പാ കാലയളവ് കൂട്ടേണ്ടി വന്നത് എന്നാണ്  എസ്ബിഐയുടെ വിശദീകരണം. എന്നാൽ മോറട്ടോറിയം എടുത്ത്് മാസഗഡു അടയ്ക്കാതിരുന്നവർക്കു മാത്രമല്ല, മോറട്ടോറിയം കാലത്ത് കൃത്യമായി ഗഡു അടച്ചവരുടെ തിരിച്ചടവ് കാലാവധിയും വർധിച്ചിട്ടുണ്ട് എന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത.

കോവിഡും ലോക്ഡൗണും ജനത്തെ ആശങ്കയിലാഴ്ത്തിയ 2020 മാർച്ചിൽ ആർബിഐ പ്രഖ്യാപിച്ച വായ്പാ മോറട്ടോറിയം അന്ന് ഏറെ പേർക്ക് ആശ്വാസം പകർന്നതാണ്. പക്ഷേ അതേ മോറട്ടോറിയം ഇന്ന് ഒട്ടേറേ പേരെ ആശങ്കയിലാക്കുന്നു. 

കോവിഡ് മൂലം വരുമാനം നിലച്ച്, തിരിച്ചടവിനു കഴിയാത്തിനാൽ 6 മാസം മോറട്ടോറിയം സ്വീകരിച്ചവരുടെ വായ്പാകാലത്തിൽ 5 വർഷത്തിൽ അധികം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത്  ഗണ്യമായ വർധന ഉണ്ടായിരിക്കുന്നു! 

എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു. ഇവിടെ ഉപയോക്താവിന് എന്തെങ്കിലും നഷ്ടം സംഭവിക്കുമോ? പ്രശ്നം പരിഹരിക്കാൻ ഉപയോക്താവ് പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?  ഇക്കാര്യങ്ങൾ ഓഗസ്റ്റ് ലക്കം സമ്പാദ്യത്തിൽ വിശദമായി വായിക്കാം

English Summary: Your Home Loan Tenure may be Extended for another 5Years

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA