നാളെ മുതൽ ഐ സി ഐ സി ഐ ബാങ്കിന് പുതിയ സര്‍വീസ് ചാര്‍ജ്

Mail This Article
സ്വകാര്യ ബാങ്കായ ഐ സി ഐ സി ഐ ബാങ്ക് സേവിങ്സ് അക്കൗണ്ടുടമകള്‍ക്കുള്ള സര്‍വീസ് ചാര്‍ജുകള്‍ പരിഷ്കരിക്കുന്നു. പുതിയ ചാര്‍ജുകള്‍ ഓഗസ്റ്റ്് ഒന്നു മുതല്‍ ബാധകമായിരിക്കും. എടിഎം ഉപയോഗം, പണമിടപാട്, ചെക്ക്ബൂക്ക് ചാര്‍ജുകള്‍ എന്നിവയിലെല്ലാം മാറ്റമുണ്ട്.
പണമിടപാട്
നിക്ഷേപം, പണംപിന്‍വലിക്കല്‍ ഇവയടക്കം നാല് സൗജന്യ ഇടപാടാണ് അക്കൗണ്ടുടമകള്‍ക്ക് അനുവദിച്ചിരിക്കുന്നത്. ഇതില്‍ കൂടിയാല്‍ ഒന്നിന് 150 രൂപ വീതം നല്‍കേണ്ടി വരും.
വിനിമയ മൂല്യം
നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യുന്ന തുകയുടെ മൂല്യമാണിത്. അക്കൗണ്ട് ഉള്ള ബ്രാഞ്ചിലാണെങ്കില്‍ ഈ പരിധി ഒരു ലക്ഷം രൂപയാണ്. അതായത് മാസത്തില്‍ ഒരു ലക്ഷം രൂപ വരെ സൗജന്യമായിരിക്കും. ഇതില്‍ കൂടുതലാണ് വിനിമയമെങ്കില്‍ ചുരുങ്ങിയത് 150 രൂപ നല്‍കണം. അതായത് പരിധി കഴിഞ്ഞ് 100 രൂപ നിക്ഷേപിച്ചാലും 150 രൂപ പോകുമെന്നര്ഥം.
എടിഎം
ആറ് മെട്രോ നഗരങ്ങളില്‍ മാസത്തിലെ ആദ്യത്തെ മുന്ന് സൗജന്യ ഇടപാടുകള്‍ അനുവദിക്കും. സാമ്പത്തിക- ഇതര ഇടപാടുകള്‍ ഒരുമിച്ചായിരിക്കും ഇവിടെ കണക്കാക്കുക.
മറ്റുള്ളിടങ്ങളില് മാസം ആദ്യത്തെ അഞ്ച് ഇടപാടുകള്‍ സൗജന്യമായിരിക്കും. അതിന് ശേഷം വരുന്ന പണമിടപാട് ഒന്നിന് 20 രൂപയും പിന് ജനറേഷന്, ബാലന്‍സ് പരിശോധന എന്നിവ പോലുള്ള സാമ്പത്തികേതര ഇടപാടിന് 8.50 പൈസ വീതം ഈടാക്കും.
ചെക്ക്് ബുക്ക്
എത് നഗരത്തിലും മാറാവുന്ന 25 ചെക്ക് ലീഫുകള്‍ ഒരു മാസം സൗജന്യമാണ്. പിന്നീട് 10 ലീഫിന് 20 രൂപ വച്ച് ഈടാക്കും.
English Summary : ICICI Banks Service Charge will Increase from Tomorrow