ഈ ഭവന വായ്പയ്ക്ക് ഇപ്പോൾ പ്രോസസിങ് ഫീസില്ല

HIGHLIGHTS
  • ഓഗസ്റ്റ് 31 വരെ വായ്പ എടുക്കുന്നവര്‍ക്ക് ബാധകം
happy-home
SHARE

കോവിഡ് പ്രതിസന്ധിയ്ക്കിടയിലും വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രോസസിങ് ഫീസ് ഇല്ലാതെ ഇനി ഭവന വായ്പ എടുക്കാം. എസ് ബി ഐ ആണ് പുതിയ ഭവന വായപകളെ പ്രോത്സാഹിപ്പിക്കാന്‍ പ്രോസസിങ് ഫീസ് ഒഴിവാക്കിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഏറ്റവും കുറവ് പലിശ നിരക്ക് തുടരുന്ന ഭവന വായ്പയില്‍ എസ് ബി ഐ പ്രോസസിംഗ് ഫീസായി നിശ്ചയിച്ചിരുന്നത് വായ്പ തുകയുടെ 0.4 ശതമാനമായിരുന്നു. പുതിയ തിരുമാന പ്രകാരം ഓഗസ്റ്റ് 31 വരെ വായ്പ എടുക്കുന്നവര്‍ ഈ തുക നല്‍കേണ്ട.

ഇതു കൂടാതെ യോനോ ആപ്പ് വഴി വായ്പയ്ക്ക് അപേക്ഷിക്കുകയാണെങ്കില്‍ 0.05 ശതമാനം ഇളവും നല്‍കും. വനിതാ അപേക്ഷകര്‍ക്ക് ഇതോടൊപ്പം  0.05 ശതമാനത്തിന്റെ അധിക ഇളവും അനുവദിക്കുന്നുണ്ട്.  നിലവില്‍ എസ് ബി ഐയുടെ കുറഞ്ഞ പലിശ നിരക്ക് 6.7 ശതമാനമാണ്. 

English Summary: SBI Home Loan Avoid Processing Fee Upto August 31

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA