ADVERTISEMENT

സമ്പദ് വ്യവസ്ഥയ്ക്ക് മാരക പ്രഹരമേല്‍പ്പിച്ച കോവിഡ് രണ്ടാം വ്യാപനത്തിന് ശേഷം ആര്‍ ബി ഐ പ്രഖ്യാച്ച ധനനയത്തില്‍ പ്രതീക്ഷ തെറ്റിയില്ല. ഇക്കുറിയും പലിശ നിരക്ക് മാറ്റിയിട്ടില്ല. റിപ്പോ നിരക്ക് 4 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരും. അതായത് നിലവിലുള്ള ബാങ്ക് വായ്പ പലിശയിലോ നിക്ഷേപ പലിശയിലോ മാറ്റമുണ്ടാകില്ല. രണ്ട് വര്‍ഷമായി തുടര്‍ച്ചയായി പലിശ നിരക്ക് കുറഞ്ഞ് നില്‍ക്കുന്നത് വായ്പ എടുത്തവര്‍ക്ക്് ആശ്വാസമാണെങ്കിലും പലിശ വരുമാനം കൊണ്ട് ജീവിക്കുന്ന ദശലക്ഷങ്ങള്‍ക്ക് പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് അവലോകനങ്ങളിലും പലിശ നിരക്ക് മാറ്റിയില്ല. ഈ സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് അനുമാനം 9.5 ല്‍ തന്നെ സ്ഥിരപ്പെടുത്തി. അതേസമയം രാജ്യത്തെ പണപ്പെരുപ്പ നിരക്ക് അനുമാനത്തില്‍ വര്‍ധനയുണ്ട്. 5.1 ശതമാനത്തില്‍ നിന്നും 5.7 ശതമാനമാണിത്.

നിലവില്‍ ആര്‍ബി ഐ യുടെ പരിധിയ്ക്ക്പ്പുറമാണ് രാജ്യത്തെ പണപ്പെരുപ്പ നിരക്ക്. ആറ് ശതമാനത്തിന് മുകളില്‍ പലിശ നിരക്ക് ഉയര്‍ത്താനുള്ള സാഹചര്യമാണ് ഇതെങ്കിലും മഹാവ്യാധിയുണ്ടാക്കിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നിരക്കില്‍ സ്ഥിരത നിലനിര്‍ത്തുകയായിരുന്നു എന്നു വേണം അനുമാനിക്കാന്‍.  2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ജി ഡി പി വളര്‍ച്ചാ അനുമാനം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും പിന്നീടുളള മൂന്ന് പാദങ്ങളില്‍ കുറച്ചു.ഇന്ധന വില സര്‍വകാല റിക്കോര്‍ഡായ ലിറ്ററിന് 102 രൂപയ.ും പിന്നിട്ടിരിക്കുമ്പോള്‍ പണപ്പെരുപ്പ നിരക്ക് തത്ക്കാലം കുറയുമെന്ന് പ്രതീക്ഷിക്കാനുമാകില്ല.

English Summary : RBI Keeps Repo Rate Unchanged

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com