ADVERTISEMENT

ഇപ്പോൾ ഓൺലൈൻ ഡിജിറ്റൽ വായ്പകളെ ആശ്രയിക്കുന്നവരേറെയാണ്. വീട്ടിലിരുന്നുകൊണ്ടുതന്നെ ചെറിയ വായ്പകൾ വളരെ എളുപ്പത്തിൽ ലഭിക്കുമെന്നതാണ് ഇത്തരത്തിൽ വായ്പ ലഭ്യമാക്കുന്ന ഡിജിറ്റൽ ഫിൻടെക് പ്ലാറ്റുഫോമുകളെ ജനകീയമാക്കുന്നത്. 25,000 മുതൽ 5 ലക്ഷം രൂപ വരെയാണ് ഇപ്പോൾ ഇതിലൂടെ ലഭിക്കുന്നത്. ചെറുപ്പക്കാരാണ് ഇത്തരം വായ്പകളെ കൂടുതലായി ആശ്രയിക്കുന്നത്. 

വായ്പ 15 മിനിറ്റിനുള്ളിൽ 

ബാംഗ്ലൂർ ആസ്ഥാനമായുള്ള 'ക്രെഡിറ്റ് ബീ' എന്ന കമ്പനിക്ക്  20, 000 രൂപ വരെ നിമിഷങ്ങൾക്കുള്ളിൽ വായ്പ ലഭ്യമാക്കുന്ന സേവനങ്ങളുണ്ട് . ഓൺലൈൻ കെ വൈ സി വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വായ്പ നൽകുന്നത്. റജിസ്റ്റർ ചെയ്തു 15 മിനിറ്റുകൾക്കുള്ളിൽ തന്നെ വായ്പ ലഭിക്കും. 

'കിഷ്ട്' എന്ന കമ്പനി ഓൺലൈനായും, നേരിട്ടുമുള്ള കച്ചവടക്കാർക്കായി വായ്പകൾ നൽകുന്നു. ഇ എം ഐ വ്യവസ്ഥയിൽ, ഉപഭോക്താക്കൾക്കായും ഈ കമ്പനി വായ്പകൾ ലഭ്യമാക്കുന്നുണ്ട്. 

'ഏർലി സാലറി' എന്ന കമ്പനി സ്ഥിര വരുമാനമുള്ളവർക്കു പെട്ടെന്ന് വായ്പകൾ ലഭ്യമാക്കുന്ന മൊബൈൽ ആപ്പാണ്. പലിശ രഹിത ഇ എം ഐ കൊടുക്കുന്നതാണ് ഇവരുടെ പ്രത്യേകത. വീട്ടുവാടക അടയ്ക്കുന്നതിന് മുതൽ വിനോദയാത്ര പോകുന്നതിനു വരെ ഇവർ വായ്‌പകൾ നൽകുന്നുണ്ട്. 

'ക്യാഷി ' എന്ന കമ്പനിയാകട്ടെ സ്ഥിര വരുമാനക്കാർക്ക് ഒരു വർഷം കൊണ്ട് തിരിച്ചടയ്ക്കാവുന്ന 7000 മുതൽ 30000 രൂപ വരെ  തൽക്ഷണ വായ്പകൾ നൽകുന്നു. കമ്പനി അതിന്റെ  അതീവ സൂക്ഷ്മതയുള്ള അൽഗോരിതം ഉപയോഗിച്ച് ഉപഭോക്താക്കളുടെ വിവരങ്ങൾ മനസ്സിലാക്കി 10 മിനിറ്റുകൾക്കുള്ളിൽ തന്നെ വായ്പ ലഭ്യമാക്കുന്നുവെന്നതാണ് പ്രത്യേകത.വായ്പ കൊടുക്കുന്നതിനു മുൻപ് ഈ കമ്പനികളെല്ലാംതന്നെ ഉപഭോക്താവിന്റെ വായ്പ തിരിച്ചടക്കുവാനുള്ള ശേഷി ഓൺലൈൻ ആയി പരിശോധിക്കുന്നുമുണ്ട്.

English Summary : Know these Online Loan Companies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com