കുറഞ്ഞ പലിശ നിരക്കിൽ ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്

HIGHLIGHTS
  • മൂന്ന് തരം ക്രെഡിറ്റ് കാര്‍ഡുകളാണുള്ളത്
credit-card
SHARE

ഫെഡറല്‍ ബാങ്ക് കുറഞ്ഞ പലിശ നിരക്കിലുള്ള ക്രെഡിറ്റ് കാര്‍ഡ് സേവനം ആരംഭിച്ചു. 0.49 ശതമാനം തൊട്ടാണ് പ്രതിമാസ പലിശനിരക്ക്, വാര്‍ഷിക നിരക്ക് (എപിആര്‍) 5.88 ശതമാനവും. വിസയുമായി ചേര്‍ന്ന് മൂന്ന് തരം ക്രെഡിറ്റ് കാര്‍ഡുകളാണ് ബാങ്ക് അവതരിപ്പിക്കുന്നത്. തുടക്കത്തില്‍  ബാങ്കിന്‍റെ നിലവിലെ ഇടപാടുകാര്‍ക്കു മാത്രമാണിത് ലഭിക്കുക. ഉയര്‍ന്ന തുക നിക്ഷേപമായുള്ള ഇടപാടുകാര്‍ക്ക്  സെലെസ്റ്റ,  കുടുംബാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇംപീരിയോ , യുവജനങ്ങള്‍ക്കും തുടക്കക്കാരായ പ്രൊഫഷനലുകള്‍ക്കുമുള്ള സിഗ്നെറ്റ് എന്നിങ്ങനെ മൂന്ന് തരം ക്രെഡിറ്റ് കാര്‍ഡുകളാണുള്ളത്. നിരവധി ഓഫറുകളുമുണ്ട്.

English Summary : Federal Bank Launched Credit Card with Low Interest Rate

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA