ആമസോണും സ്ഥിരനിക്ഷേപം സ്വീകരിക്കുവാൻ ഒരുങ്ങുന്നു, റിസർവ് ബാങ്കിന് നീരസം?

HIGHLIGHTS
  • കുവേര എന്ന കമ്പനിയുമായി ചേർന്നാണ് സേവനമെത്തിക്കുക
amazon-pay
SHARE

സാമ്പത്തിക സേവനങ്ങൾ നൽകുന്ന കുവേര എന്ന കമ്പനിയുമായി കൈകോർത്തു ആമസോണ്‍ സ്ഥിര നിക്ഷേപങ്ങളും മ്യൂച്ചൽ ഫണ്ടുകളും സ്വീകരിക്കാനൊരുങ്ങുന്നു. അതേസമയം ടെക് ഭീമന്മാർ ചെറുകിട നിക്ഷേപരംഗത്തേക്കു വരുന്നതിൽ റിസർവ് ബാങ്കിന് നീരസമുണ്ടെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗൂഗിൾ പേയും അടുത്തിടെ ഈ ദിശയിൽ ചുവടു വെച്ചിട്ടുണ്ട്. ഇവർ സ്ഥിര നിക്ഷേപത്തിന് സേവന ഫീസ് ഈടാക്കിയാൽ അത് ഇന്ത്യയിലെ നിലവിലുള്ള മാനദണ്ഡങ്ങൾക്ക് എതിരാണ്.

ആമസോണിലാണ് നിക്ഷേപിക്കുന്നത് എന്ന ധൈര്യത്തിൽ നിക്ഷേപകർ ബാങ്കിനു പകരം കൂടുതൽ നിക്ഷേപം ഇത്തരം കമ്പനികളിലേക്ക് ഒഴുക്കുവാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഗൂഗിൾ, ആമസോൺ പോലുള്ള ടെക് ഭീമന്മാർ സാമ്പത്തിക സേവന രംഗത്തേക്കുകൂടി കടന്നുവരുന്നത് ബാങ്കുകളുടെ നിലനിൽപ്പിനു ഭീഷണിയാണെന്ന് 'ഫിനാൻഷ്യൽ സ്റ്റെബിലിറ്റി റിപ്പോർട്ടിൽ' റിസർവ് ബാങ്ക് സൂചിപ്പിച്ചു. സുതാര്യമല്ലാത്ത ഇടപാടുകൾ നടത്തുവാനും, സാമ്പത്തിക രംഗത്തെ വൻശക്തികളാകുവാനും അവരുടെ നിലവിലെ ബന്ധങ്ങൾ ഉപയോഗിച്ച് കൂടുതൽ വളരുവാനും ടെക് ഭീമന്മാർക്ക് എളുപ്പത്തിൽ സാധിക്കും എന്ന ആശങ്കയാണ് റിസർവ് ബാങ്കിനുള്ളത്.

English Summary : Amazon will Accept Fixed Deposit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA