നാലു മാസം കൊണ്ട് തട്ടിച്ചത് 70 ലക്ഷം, ഈ ആപ്പുകള്‍ വേണോ?

HIGHLIGHTS
  • ബാങ്കിന്റെ യഥാര്‍ഥ വൈബ്‌സൈറ്റ് ആണെന്ന് ഉറപ്പു വരുത്തണം
CYBER-ATTACK/
SHARE

സ്മാര്‍ട്ട് ഫോണുകളില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നിങ്ങൾ ജാഗ്രത പാലിക്കാറുണ്ടോ? ഇല്ലെങ്കിൽ പണം പോയേക്കുമെന്ന് എസ് ബി ഐ മുന്നറിയിപ്പ്. കഴിഞ്ഞ നാലു മാസത്തിനിടെ നാല് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത 150 ഓളം എസ് ബി ഐ അക്കൗണ്ടുടമകള്‍ ഇങ്ങനെ തട്ടിപ്പിന് വിധേയമായിട്ടുണ്ടെന്നും അതിനാല്‍ ഇവ ഒഴിവാക്കണമെന്നുമാണ് എസ് ബി ഐ യുടെ മുന്നറിയിപ്പ്. ഇതിലൂടെ 70 ലക്ഷം രൂപയാണ് തട്ടിപ്പുകാര്‍ അടിച്ചുമാറ്റിയത്.

എനിഡെസ്‌ക്, ക്വിക്ക് സപ്പോര്‍ട്ട്, ടീംവ്യൂയര്‍, മിംഗിള്‍വ്യൂ എന്നീ ആപ്ലിക്കേഷനുകള്‍ ശ്രദ്ധിക്കണമെന്നാണ് എസ് ബി ഐ നിര്‍ദേശം. അതോടൊപ്പം തന്നെ യൂ പി ഐ (യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫെയ്‌സ്) ഇടപാട് നടത്തുമ്പോഴും ജാഗ്രത പാലിക്കണമെന്നും ബാങ്ക് വ്യക്തമാക്കുന്നു. പരിചയമില്ലാത്തവരില്‍ നിന്നോ ആവരുമായി ബന്ധപ്പെട്ട ഏതെങ്കിലും ഉറവിടത്തില്‍ നിന്നോ ഉള്ള കളക്ട് റിക്വസ്റ്റ്/ ക്യൂ ആര്‍ കോഡ് എന്നിവ സ്വീകരിക്കരുത്. ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ തിരയുമ്പോള്‍ പോലും ജാഗ്രത വേണം. ഹെല്‍പ് ലൈന്‍ നമ്പര്‍, കസ്റ്റമര്‍ കെയര്‍ നമ്പര്‍ എന്നിവ തിരയുമ്പോള്‍ അത് ബാങ്കിന്റെ  യഥാര്‍ഥ വൈബ്‌സൈറ്റ് ആണെന്ന് ഉറപ്പു വരുത്തണം. വ്യാജ വെബ്‌സൈറ്റുകള്‍ ധാരാളമുള്ളതിനാല്‍ ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

English Summary: Beware about these Mobile Apps otherwise You may Lost Money

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA