ADVERTISEMENT

സ്വകാര്യമേഖലയിലുള്ള കോട്ടക് മഹീന്ദ്ര ബാങ്ക് ഭവന വായ്പ പലിശ നിരക്ക് കുറച്ചു. നിലവില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഭവന വായ്പകള്‍ അനുവദിച്ചിരുന്ന ബാങ്കാണ് ഇത്. ഉത്സവ സീസണ്‍ പ്രമാണിച്ച് നിരക്കില്‍ വീണ്ടും .15 ശതമാനമാണ് കുറവ് വരുത്തിയത്. ഇതോടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ പലിശ നിരക്കായ 6.5 ശതമാനത്തിന് കോട്ടക് മഹീന്ദ്ര ബാങ്കില്‍ നിന്നും ഭവനവായ്പ ലഭിക്കും. കൂടാതെ മറ്റ് ബാങ്കുകളില്‍ ഉയര്‍ന്ന നിരക്കിലുള്ള വായ്പകള്‍ കുറഞ്ഞ പലിശയിൽ ഇങ്ങോട്ടേയ്ക്ക് മാറ്റുകയുമാകാമെന്ന് ബാങ്ക് വ്യക്തമാക്കുന്നു. രണ്ട് മാസമാണ് ഈ ആനുകൂല്യത്തിന് കാലാവധി . നവംബര്‍ എട്ടു വരെ ലഭിക്കുന്ന വായ്പ അപേക്ഷകള്‍ക്ക് ആനുകൂല്യം ബാധകമായിരിക്കും. ഓണ്‍ലൈന്‍ വഴി കോട്ടക് മഹീന്ദ്ര ബാങ്കിന്റെ 'ഡിജി ഹോം ലോണി'ന് വേണ്ടി അപേക്ഷ നല്‍കാം.

English Summary : Details of Kotak Mahindra bank's Lowest Interest Rate Home Loan 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com