എസ് ബിഐയും ക്രിപ്റ്റോ കറൻസികളെ അംഗീകരിക്കില്ല

HIGHLIGHTS
  • മറ്റു ബാങ്കുകളും യുപി ഐ പ്ലാറ്റുഫോമുകളിൽ നിന്നും ക്രിപ്റ്റോ ഇടപാട് വിലക്കിയേക്കും
bitcoin
SHARE

ഇന്ത്യയിലെ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളുടെ ശനിദശ തുടരുന്നു. ഏറ്റവുമൊടുവിൽ സ്റ്റേറ്റ് ബാങ്കിന്റെ യുപി ഐ പ്ലാറ്റ്‌ഫോമും ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക്‌ പ്രവേശനം നിഷേധിച്ചു. അതായത് സ്റ്റേറ്റ് ബാങ്ക് അക്കൗണ്ടുകളിൽ നിന്നും യുപി ഐ വഴി ക്രിപ്റ്റോ കറൻസി വാങ്ങുവാൻ സാധ്യമല്ല. കഴിഞ്ഞ ആറ് മാസത്തിനിടയ്ക്ക് ക്രിപ്റ്റോ വ്യാപാരവുമായി ബന്ധപ്പെട്ടുള്ള പണം കൈമാറ്റത്തിന് പല ബാങ്കുകളും നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു.

എങ്കിലും യുപി ഐ വഴിയുള്ള ക്രിപ്റ്റോകറൻസി ഇടപാടുകൾ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നുണ്ടായിരുന്നു. ഇപ്പോൾ യുപി ഐ വഴിയുള്ള ക്രിപ്റ്റോ ഇടപാടുകൾ സ്റ്റേറ്റ് ബാങ്ക് അനുവദിക്കില്ല എന്ന തീരുമാനത്തോടെ ആ വഴിയും പൂർണമായും അടഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്കിന്റെ തീരുമാനം ഇന്ത്യയിലെ ക്രിപ്റ്റോകറൻസി എക്സ്ചഞ്ചുകളെ  ദോഷകരമായി ബാധിക്കും.

സ്റ്റേറ്റ് ബാങ്കിന്റെ ഈ തീരുമാനത്തെ തുടർന്ന് ഇന്ത്യയിലെ മറ്റു ബാങ്കുകളും, അവരുടെ യുപി ഐ പ്ലാറ്റുഫോമുകളിൽനിന്നും ക്രിപ്റ്റോ ഇടപാടുകളെ വിലക്കുവാൻ സാധ്യതയുണ്ട്. റിസർവ് ബാങ്ക് ക്രിപ്റ്റോകറൻസികളെ പൂർണമായി അംഗീകരിക്കാത്തതും എന്നാൽ നിരോധിക്കുമെന്ന് പറയാത്തതും ഇവയുടെ ഇടപാടിൽ ഒരു പുകമറ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ യുപിഐയെ വികസിപ്പിച്ചെടുത്ത നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ക്രിപ്റ്റോകറൻസികളെ നിരോധിക്കുമെന്ന് പറഞ്ഞിട്ടുമില്ല.

English Summary : SBI UPI Platform won't Approve Crypto currency

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA